പാചകവാതക വില കുറയണമെങ്കില്‍ സംസ്ഥാനങ്ങള്‍ കൂടി സഹകരിക്കണം: വി മുരളീധരന്‍

പാചക വാതക വില കുറയ്ക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ കൂടി സഹകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലോകം മുഴുവന്‍ പ്രതിസന്ധിയിലാണ്. സംസ്ഥാനങ്ങളുടെ കെടുകാര്യസ്ഥത മറയ്ക്കാന്‍ കേന്ദ്രത്തെ പഴിചാരുന്നത് ഉചിതമല്ലെന്ന് കേന്ദ്രമന്ത്രി ഓര്‍മിപ്പിച്ചു. സംസ്ഥാനങ്ങള്‍ പണമില്ലെന്ന് പറയുന്നു. എന്നാല്‍ മറുവശത്ത് അവര്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നു. പരസ്പരം സഹകരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും കേന്ദ്രമന്ത്രി വിമര്‍ശനമുയര്‍ത്തി.
സമസ്ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവത്തേയും മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചു. സമസ്ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവം കേരളത്തിന് അപമാനമെന്ന് വി മുരളീധരന്‍ പറഞ്ഞു. ഈ വിധമൊരു സംഭവം നടന്നിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ കെപിസിസി അധ്യക്ഷനോ അതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്നിരിക്കെ ശക്തമായ നടപടി സ്വീകരിക്കണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കേരളം ഭരിക്കുന്നത് താലിബാനല്ലെന്ന് പറയാനുള്ള ആര്‍ജവമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സമസ്ത വേദിയിലെ അപമാനകരമായ സംഭവത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇതിലൊന്നും പ്രതികരിക്കാന്‍ ഒന്നുകില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നോ അല്ലെങ്കില്‍ അദ്ദേഹം ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെന്നോ വേണം മനസിലാക്കാന്‍. കുട്ടികളുടെ അപ്പൂപ്പന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിയും മൗനം പാലിക്കുകയാണ്. കെപിസിസി അധ്യക്ഷനെ കാണാനുമില്ല. യോഗി ആദിത്യനാഥിനേയും നരേന്ദ്രമോദിയേയും പൗരാവകാശം പഠിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് തന്നെ ഈ സംഭവത്തെ തള്ളിപ്പറഞ്ഞത് വളരെ ബുദ്ധിമുട്ടിയാണ്. വി മുരളീധരന്‍ പറഞ്ഞു.
Story Highlights: v muraleedharan on lpg price hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here