മാനം തെളിഞ്ഞാല്‍ ശക്തന്റെ തട്ടകത്തില്‍ അമിട്ട് പൊട്ടും; വൈകിട്ട് തൃശ്ശൂര്‍ പൂരം വെടിക്കെട്ട്

കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് വൈകിട്ട് തൃശ്ശൂരില്‍ പൂരത്തിന്റെ വെടിക്കെട്ട് പൊട്ടും. തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ ഇന്നലെ ധാരണയായിരുന്നു. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്. ഇന്നലെ വൈകിട്ട് തൃശ്ശൂരില്‍ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താന്‍ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം ധാരണയായത്.
പൂര പ്രേമികളുടെ കണ്ണും കാതും മനസ്സും നിറച്ച് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ മെയ് 11 ന് പൂര്‍ത്തിയായിരുന്നു. ദേശക്കാരുടെ പൂരമായിരുന്നു അന്ന് നടന്നത്. അന്നേ ദിവസം രാവിലെ 8 മണിയോടെ നായ്ക്കനാല്‍ പരിസരത്തു നിന്നും തിരുവമ്പാടിയും മണികണ്ഠനാല്‍ പരിസരത്തുനിന്ന് പാറമേക്കാവിന്റെയും എഴുന്നെള്ളത്ത് ആരംഭിച്ചു.
Story Highlights: Amit will break on the plateau of the mighty in the light of glory; Thrissur Pooram shooting in the evening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here