ഇ.ശ്രീധരന്‍ ചെയര്‍മാന്‍; തൃക്കാക്കര എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ 2501 പേര്‍

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി എന്‍ഡിഎ. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ എന്‍ഡിഎ 2501 പേരെ ഉള്‍കൊള്ളിച്ചിട്ടുണ്ട്. മെട്രൊമാന്‍ ഇ.ശ്രീധരനാണ് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍. ഇടപ്പളളിയില്‍ വെച്ചുനടന്ന ചടങ്ങ് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കം ഉന്നതരായ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
‘ഹൃദയമില്ലാത്തവരുടെ പക്ഷമാണ് ഭരണമുന്നണിക്ക് നേതൃത്വം നല്‍കുന്നത്. അവരാണ് തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന്റെ വക്താക്കളായി സ്വയം അവതരിപ്പിക്കുന്നത്. ഹൃദയപക്ഷമെന്ന അവകാശവാദം കാപട്യമാണെന്നും’ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു.
Story Highlights: E. Sreedharan Chairman; There are 2501 members in the Thrikkakara NDA Election Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here