തൃക്കാക്കരയില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍; ഇടത് ഏകോപനം ഏറ്റെടുത്ത് മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ പ്രചാരണ ചൂടേറുകയാണ്. ഇടത് ക്യാംപിനായി തെരഞ്ഞെടുപ്പ് ഏകോപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് നടത്തുന്നത്. മുഖ്യമന്ത്രി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്താകും പ്രചരണം ഏകോപിപ്പിക്കുക. ഭരണപരമായ അത്യാവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും തിരുവനന്തപുരത്തേക്ക് പോവുക. ഇന്ന് മുതല്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് ലോക്കല്‍ കമ്മിറ്റികളിലും മുഖ്യമന്ത്രി പങ്കെടുക്കും. 60 എംഎല്‍എമാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തിയിട്ടുണ്ട്.
സില്‍വര്‍ ലൈന്‍ അടക്കമുള്ള വിഷയങ്ങളുയര്‍ത്തി തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് നേരിടുന്ന സര്‍ക്കാരിനും വിജയം അഭിമാന പ്രശ്‌നമാണ്. തൃക്കാക്കരയില്‍ വിജയിച്ച് സെഞ്ച്വറി തികയ്ക്കുക എന്ന ലക്ഷ്യം തന്നെയാണ് നേരിട്ട് കളത്തിലിറങ്ങാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയെത്തിയപ്പോള്‍ വലിയ ആവേശകരമായിരുന്നു ഇടത് ക്യാംപുകളില്‍ കണ്ടത്. ഈ ആവേശം തെരഞ്ഞെടുപ്പ് കഴിയും വരെ കൊണ്ട് പോകാനാണ് ഇടത് മുന്നണിയുടെ നീക്കം.
ഇന്ന് മുതല്‍ മുഴുവന്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങള്‍ ചേരുന്നുണ്ട്. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് ആദ്യം ചേരുക. ഒരു മണിക്കൂര്‍ വീതം പത്ത് ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ മുഖ്യമന്ത്രിയുണ്ടാകും. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കാണ് ലോക്കല്‍ കമ്മിറ്റുകളുടെ മേല്‍നോട്ട ചുമതല. ഓരോ കമ്മിറ്റികള്‍ക്ക് കീഴിലും അഞ്ച് എംഎല്‍എമാര്‍ കൂടിയുണ്ട്. ഇതിനായി 60 എംഎല്‍എമാര്‍ മണ്ഡലത്തിലെത്തി. വീടുകള്‍ കേന്ദ്രീകരിച്ച് ചേരുന്ന ചേരുന്ന യോഗങ്ങളില്‍ എംഎല്‍എമാര്‍ പങ്കെടുക്കും. താര എംഎല്‍എമാര്‍ പൊതുവായി വേറെയും പ്രചാരണത്തിനുണ്ട്.
Story Highlights: Fronts intensify campaign in Thrikkakara; CM takes over left coordination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here