അങ്കമാലിയില്‍ മിനി ലോറിയിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഇടിച്ച വാഹനം നിര്‍ത്താതെ പോയി

അങ്കമാലിയില്‍ മിനി ലോറിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് വടകര സ്വദേശിനിയായ അമേയ പ്രകാശാണ് മരിച്ചത്. കാലടി യൂണിവേഴ്‌സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
കലോത്സവം കഴിഞ്ഞ ശേഷം രാത്രി പതിനൊന്ന് മണിയോടെ തിരികെ നാട്ടിലേക്ക് പോകാന്‍ ബസ് കയറായായി അങ്കമാലി ബസ് സ്റ്റാന്‍ഡിലെത്തിയതായിരുന്നു അമേയ. റോഡ് മുറിച്ച് കടക്കവേയാണ് അപകടമുണ്ടായത്. അമേയ തല്‍ക്ഷണം മരിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights: In Angamaly, a student was hit by a mini lorry and the vehicle did not stop
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here