ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമിനും ജയം അനിവാര്യമാണ്. രാത്രി ഏഴരയ്ക്ക് പുനെയിലാണ് മത്സരം. 12 കളിയിൽ 10 പോയിന്റുള്ള കൊൽക്കത്തയ്ക്ക് അവസാന രണ്ട് മത്സരങ്ങളും ജയിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം നിർണായകമാണ്.(ipl2022 kkr vs srh live)
നേർക്കുനേർ പോരിൽ മുൻതൂക്കം കൊൽക്കത്തയ്ക്കാണ്. 22 മത്സരങ്ങൾ 14 എണ്ണം കൊൽക്കത്തയും 8 എണ്ണം ഹൈദരാബാദും ജയിച്ചു.വെങ്കിടേഷ് അയ്യർ ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാകും. എന്നാൽ പരുക്കേറ്റ പാറ്റ് കമ്മിൻസ് കളിക്കില്ല. ഉമേഷ് യാദവ് തിരിച്ചെത്താന്‍ സാധ്യതയുണ്ട്.
Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…
അവസാന നാല് കളിയിലും 190ന് മുകളിൽ സ്കോർ വഴങ്ങിയാണ് ഹൈദരാബാദ് തോറ്റത്. എന്നാല്‍ സീസണിലെ ആദ്യപോരിൽ കൊൽക്കത്തയെ വീഴ്ത്തിയ ആത്മവിശ്വാസമുണ്ട് ഹൈദരാബാദിന്. പവർപ്ലേയിൽ കെയ്ൻ വില്യംസണിന്‍റെ മെല്ലെപ്പോക്കാണ് പ്രധാന പ്രതിസന്ധി. നിക്കോളാസ് പുരാൻ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രാം എന്നിവരുള്ള ഹൈദരാബാദിന്‍റെ മധ്യനിരയും കളി ജയിപ്പിക്കാൻ പോന്നവരാണ്.
Story Highlights: ipl2022 kkr vs srh live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here