തൃക്കാക്കരയിലേത് കാഴ്ചപ്പാടുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ; ജോ ജോസഫിനായി പ്രചാരണം ആരംഭിച്ച് കെ വി തോമസ്

തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിനായി കെ വി തോമസ് പ്രചാരണം ആരംഭിച്ചു. തൃക്കാക്കരയിലേത് കാഴ്ചപ്പാടുകൾ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. പ്രചാരണം ശക്തമാകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്‌തു. ട്വന്റി ട്വന്റി യോട് വോട്ട് തേടുന്നത് കോൺഗ്രസിന്റെ കാഴ്ചപ്പാടിന്റെ ദാരിദ്ര്യം മാത്രമാണ്. പി ടി തോമസിന്റെ ആദർശം ഉമ തോമസ് മനസിലാക്കണമെന്നും കെ വി തോമസ് പ്രതികരിച്ചു.(kv thomas started ldf campaign in thrikkakara)
Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…
‘എന്റെ പ്രചാരണ ശൈലി ആളുകളുമായി നേരിട്ട് ബന്ധപ്പെടുക എന്നതാണ്. ഒരുപാട് പേരെ കണ്ടിരുന്നു, എല്ലാവരും എന്നെ വിളിക്കുന്ന ആളുകളാണ്. ഞാൻ പൊതുവായിട്ടുള്ള ഇലക്ഷൻ ക്യാമ്പയിന് പോകണമെന്നില്ലലോ. വാശിയേറിയ രാഷ്ട്രീയ മത്സരമാണ് തൃക്കാക്കരയിലേത്, കാഴ്ചപ്പാടുകൾ തമ്മിലുള്ള ഏറ്റുമട്ടലാണ്. ഏറ്റവും പ്രധാനം വികസനം തന്നെയാണ്. ട്വന്റി ട്വന്റി യോട് വോട്ട് തേടുന്നത് കോൺഗ്രസിന് കാഴ്‌ചപ്പാടിന്റെ ദാരിദ്ര്യമാണ്. പി ടി തോമസിന്റെ ആദർശം ഉമ തോമസ് മനസിലാക്കണം’- കെ വി തോമസ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ പ്രചാരണ ചൂടേറുകയാണ്. ഇടത് ക്യാമ്പയിനായി തെരഞ്ഞെടുപ്പ് ഏകോപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് നടത്തുന്നത്. മുഖ്യമന്ത്രി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്താകും പ്രചരണം ഏകോപിപ്പിക്കുക. ഭരണപരമായ അത്യാവശ്യങ്ങൾക്ക് മാത്രമായിരിക്കും തിരുവനന്തപുരത്തേക്ക് പോവുക. ഇന്ന് മുതൽ മുഴുവൻ തെരഞ്ഞെടുപ്പ് ലോക്കൽ കമ്മിറ്റികളിലും മുഖ്യമന്ത്രി പങ്കെടുക്കും. 60 എംഎൽ എ മാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തിയിട്ടുണ്ട്.
Story Highlights: kv thomas started ldf campaign in thrikkakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here