മൈജിയുടെ 102-ാം ഫ്യൂച്ചർ ഷോറൂം കോട്ടക്കലിൽ പ്രവർത്തനമാരംഭിച്ചു

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയ്ൽ ശൃംഖലയായ മൈജിയുടെ നൂറ്റിരണ്ടാമത്തെതും മലപ്പുറത്തെ മൂന്നാമത്തെ ഫ്യൂച്ചർ ഷോറൂം കോട്ടക്കലിൽ പ്രവർത്തനമാരംഭിച്ചു. ഏറ്റവും വലിയ വിലക്കുറവും ഓഫറുകളുമായാണ് കോട്ടക്കലിലെ മെയിൻ റോഡിൽ ഹെർബൽ ഗാർഡന് എതിർവശത്ത് മൈജി ഫ്യൂച്ചർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.കോട്ടക്കൽ മുൻസിപ്പൽ ചെയർപേഴ്‌സൺ ബുഷ്‌റ ഷെബീർ ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ( myg 102 showroom inauguration )
ഒരു വീട്ടിലേക്കാവശ്യമായ ഗൃഹോപകരണങ്ങളുടെ ലോകോത്തര കളക്ഷനാണ് കോട്ടക്കൽ മൈജി ഫ്യൂച്ചർ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന ദിനമായ ഇന്ന് ആദ്യത്തെ 50 പേർക്ക് 100 രൂപക്ക് മൈബൽ ഫോൺ ഉൾപ്പെടെ മികച്ച ഓഫറുകളുമായാണ് കോട്ടക്കലിലെ മെയിൻ റോഡിൽ ഹെർബൽ ഗാർഡന് എതിർവശത്ത് മൈജി ഫ്യൂച്ചർ പ്രവർത്തനമാരംഭിച്ചത്.
മൈജിയുടെ മാത്രം പ്രത്യേകതയായ ഗാഡ്ജറ്റുകളുടെ എക്സ്റ്റൻഡ് വാറണ്ടി,പ്രൊട്ടക്ഷൻ പ്ലാനുകൾ തുടങ്ങി എല്ലാ സേവനങ്ങളും കോട്ടക്കലിലെ മൈജി ഫ്യൂച്ചറിലുണ്ട്.
ക്യാഷ് ബാക്ക് ഓഫറുകൾ, മുൻകൂർ പണം അടക്കാതെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉള്ള സ്‌കീമുകൾ , ആകർഷകമായ നിരവധി ഇഎംഐ പ്ലാനുകൾ എന്നിവയെല്ലാം കോട്ടക്കൽ മൈജി ഫ്യൂച്ചറിൽ ഒരുക്കിയിട്ടുണ്ട്.
Story Highlights: myg 102 showroom inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here