വൈദ്യന്റെ കൊലപാതകം; രക്തക്കറ കണ്ടെത്താൻ അന്വേഷണ സംഘം, തെളിവെടുപ്പ് തുടരും

നിലമ്പൂരിൽ ഒറ്റമൂലിയുടെ രഹസ്യം കൈക്കലാക്കാൻ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് ഇന്നും തുടരും. മൃതദേഹം ചാലിയാറിലേക്ക് തള്ളിയ എടവണ്ണ പാലത്തിൽ പ്രതികളെ എത്തിക്കും. മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിന്റെ രക്തക്കറ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മുഖ്യ പ്രതികളിൽ ഒരാളായ നൗഷാദിനെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രധാനമായും നൗഷാദാണ് കേസിൽ പ്രധാനപ്പെട്ട മൊഴി പൊലീസിനു നൽകിയത്. വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് പൊലീസിനു കൈമാറിയതും ഇയാളാണ്.
വൈദ്യനെ താമസിപ്പിച്ച മുറിയോട് ചേർന്ന ശുചിമുറിയുടെ പിൻഭാഗത്തെ പൈപ്പടക്കം മുറിച്ച് പൊലീസ് പരിശോധന നടത്തിയിരുന്നു . ഇവിടെ രക്തക്കറയുണ്ടോ എന്നതാണ് പരിശോധന. ശാസ്ത്രീയ തെളിവുകൾ കൂടുതൽ ശേഖരിക്കാനാണ് പൊലീസിൻ്റെ ശ്രമം. മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന പലയിടങ്ങളിലും വച്ച് തെളിവുകൾ നശിപ്പിച്ചു എന്ന് സൂചനയുണ്ട്. ഇതൊക്കെ കുഴിച്ച് പൊലീസ് തെളിവ് ശേഖരിച്ചു.
Read Also: നിലമ്പൂരിൽ വൈദ്യന്റെ കൊലപാതകം; പ്രതി ഷൈബിന്റെ വീട്ടിൽ പരിശോധനയുമായി പൊലീസ്
അതേസമയം, ഷൈബിൻ അഷ്റഫിൻ്റെ ഭാര്യയും കേസിൽ പ്രതി ആയേക്കും. വൈദ്യരെ പീഡിപ്പിച്ചതടക്കമുള്ള വിവരങ്ങൾ ഇവർ പൊലീസിനു മൊഴിനൽകി.
Story Highlights: Nilambur murder investigation will continue to collect evidence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here