തൃക്കാക്കരയിലെ സഖ്യ പ്രഖ്യാപനം നാളെ; ആര് ജയിക്കുമെന്നും, എത്ര ഭൂരിപക്ഷം നേടുമെന്നും അറിയാമെന്ന് സാബു എം ജേക്കബ് ട്വന്റിഫോറിനോട്

തൃക്കാക്കരയിലെ സഖ്യ പ്രഖ്യാപന തീരുമാനം നാളെയെന്ന് ട്വന്റി-20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം ജേക്കബ്. നിലപാട് ഏതായലും നാളെ പരസ്യമായി പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് ട്വന്റിഫോറിനോട് പറഞ്ഞു. ഇരു മുന്നണികൾക്കും ജീവൻ മരണ പോരാട്ടമാണ്. തൃക്കാക്കരയിൽ ആര് ജയിക്കുമെന്നും എത്ര ഭൂരിപക്ഷം നേടുമെന്നും അറിയാമെന്നും ട്വന്റി-20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം ജേക്കബ് പറഞ്ഞു. തൃക്കരയിൽ വ്യത്യസ്‌ത നിലപാട് ഉണ്ടാകില്ല.(sabu m jacob about thrikkakara byelection)
Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…
കേരളത്തിലെ ബദൽ രാഷ്ട്രീയത്തിന്റെ സാധ്യത തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് കൊച്ചിയിലെത്തും. ആം ആദ്മി പാർട്ടിയും ട്വൻറി- 20 യും തമ്മിലെ സഹകരണം കെജ്രിവാൾ പ്രഖ്യാപിക്കും. നാളെ കിഴക്കമ്പലത്ത് കെജ്രിവാൾ പൊതുസമ്മേളത്തിൽ കെജ്രിവാൾ പ്രസംഗിക്കും. തൃക്കാക്കരയിൽ സഖ്യത്തിൻറെ രാഷ്ട്രീയ നിലപാടും നാളെയോടെ വ്യക്തമാക്കും.
ഡൽഹിക്ക് പുറമെ പഞ്ചാബും പിടിച്ച ശേഷമാണ് കേരളത്തിൽ ബദൽ നീക്കങ്ങൾ സജീവമാക്കാനുള്ള കെജ്രിവാളിന്റെ വരവ്. മുന്നണികൾക്ക് ഭീഷണി ഉയർത്തി എറണാകുളത്ത് കരുത്ത് തെളിയിച്ച ട്വന്റി- 20യുമായാണ് ആദ്യ സഹകരണം. ഇരു കക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാർത്ഥിയെ തൃക്കാക്കരയിൽ നിർത്താൻ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു.
Story Highlights: sabu m jacob about thrikkakara byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here