Advertisement

അരവിന്ദ് കെജ്രിവാൾ കിഴക്കമ്പലത്ത്; തൃക്കാക്കരയിലെ രാഷ്ട്രീയ തീരുമാനം ഇന്നറിയാം

May 15, 2022
Google News 1 minute Read
aravind kejrival

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ എറണാകുളത്തെ കിഴക്കമ്പലത്തെത്തി. ട്വന്റി ട്വന്റി ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അദ്ദേഹം സന്ദർശിക്കുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മിയും ട്വന്റി ട്വന്റിയും എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തിൽ കെജ്രിവാൾ ഇന്ന് പ്രഖ്യാപനം നടത്തുമെന്നാണ് ട്വന്റി ട്വന്റി ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബ് പറ‍ഞ്ഞിരുന്നത്.

കിഴക്കമ്പലം ട്വന്റി 20 അനുഭാവികളോട് വോട്ടഭ്യർത്ഥിച്ച് എൽഡിഎഫ് രം​ഗത്തെത്തിയിരുന്നു. ട്വന്റി 20 ഉൾപ്പെടെ എല്ലാ കക്ഷികളുടെയും വോട്ട് അഭ്യർത്ഥിക്കുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു. വോട്ടഭ്യർത്ഥന പറയുന്നില്ലെന്ന സാബു എം ജേക്കബിന്റെ വിമർശനത്തിന് പിന്നാലെയാണ് പരസ്യ നിലപാട്.

Read Also: ട്വന്റി-ട്വന്റി വോട്ട് സർക്കാരിനെതിരാകും, ആം ആദ്മി വോട്ട് എൻഡിഎയ്ക്ക് ലഭിക്കും; കെ സുരേന്ദ്രൻ

ആംആദ്മിയും ട്വന്‍റി ട്വന്‍റിയും സഹകരിച്ച് പ്രവർത്തിക്കാൻ ഉള്ള തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. കിഴക്കമ്പലത്തിൽ വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ട്വൻ്റി ട്വൻ്റി ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബും ചേർന്ന് തീരുമാനം പ്രഖ്യപിക്കും. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്.

സംസ്ഥാനത്ത് പാർട്ടി വളർത്താൻ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോർട്ട് കെജ്‌രിവാളിന് മുന്നിൽ നേതാക്കൾ അവതരിപ്പിക്കും. പാർട്ടിയുടെ തുടർ നയങ്ങൾ തീരുമാനിക്കുന്നതിൽ കെജ്‌രിവാളിന്‍റെ നിലപാട് അന്തിമമാകും. 5 മണിക്ക് കിറ്റക്സ് ഗാർമെന്‍റ്സ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ജനസംഗമ പരിപാടിയിൽ കെജ്‌രിവാൾ സംസാരിക്കും. രാത്രി 9 മണിക്കുള്ള വിമാനത്തിൽ അദ്ദേഹം ഡൽഹിക്ക് മടങ്ങും.

Story Highlights: Arvind Kejriwal in kizhakkambalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here