ശരദ് പവാറിനെതിരെ പോസ്റ്റ്, ബിജെപി നേതാവിൻ്റെ മുഖത്തടിച്ചു| VIDEO

ബിജെപി മഹാരാഷ്ട്ര ഘടകം നേതാവ് വിനായക് അംബേക്കറെ എൻ.സി.പി പ്രവർത്തകർ മർദിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷനും മുതിർന്ന നേതാവുമായ ശരദ് പവാറിനെ അതിക്ഷേപിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനാണ് മർദ്ദനം. അംബേക്കറെ മുഖത്തടിക്കുന്ന വിഡിയോ സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പുറത്തുവിട്ടു.
അംബേക്കറുമായി എൻസിപി പ്രവർത്തകർ തർക്കിക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. ഇതിനിടയിൽ ഒരാൾ അദ്ദേഹത്തിൻ്റെ മുഖത്തടിക്കുന്നു. അംബേക്കറുടെ ഓഫീസിലേക്ക് അതിക്രമിച്ചെത്തിയ ശേഷമായിരുന്നു മർദ്ദനം. അക്രമത്തെ ശക്തമായി അപലപിച്ച ചന്ദ്രകാന്ത് പാട്ടീൽ, എൻസിപി ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
महाराष्ट्र प्रदेश भारतीय जनता पार्टीचे प्रवक्ते प्रा. विनायक आंबेकर यांच्या वर राष्ट्रवादीच्या गुंडांनी भ्याड हल्ला केला असून, भाजपाच्या वतीने मी या हल्ल्याचा तीव्र शब्दांत निषेध व्यक्त करतो. राष्ट्रवादीच्या या गुंडांवर तात्काळ कारवाई झालीच पाहिजे !@BJP4Maharashtra pic.twitter.com/qR7lNc1IEN
— Chandrakant Patil (@ChDadaPatil) May 14, 2022
കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരദ് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് മറാത്തി നടി കേതകി ചിതാലിനെ താനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ശരദ് പവാറിന്‍റെ രോഗം, രൂപം, ശബ്ദം എന്നിവയെ കുറിച്ചാണ് നടി അധിക്ഷേപകരമായ പോസ്റ്റിട്ടത്. ശരദ് പവാര്‍ അഴിമതിക്കാരനാണെന്നും നടി ആരോപിച്ചു. പിന്നാലെ എന്‍.സി.പി നേതാവ് സ്വപ്‌നിൽ നെറ്റ്‌കെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Story Highlights: BJP Leader Slapped For Post Against Sharad Pawar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here