തോമസ് കപ്പില്‍ വിജയം; ഇന്ത്യന്‍ ടീമിന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി

തോമസ് കപ്പില്‍ മുത്തമിട്ട് ചരിത്രം കുറിച്ച ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ ടീമിന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളി താരം എച്ച്. എസ് പ്രണോയി കേരളത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളി താരം എംഎസ് അര്‍ജുനെയും അഭിനന്ദിച്ച മുഖ്യമന്ത്രി എല്ലാ ടീമംഗങ്ങളെയും പ്രത്യേകം അഭിനന്ദനമറിയിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍;
തോമസ് കപ്പ് നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിനെ അഭിനന്ദിക്കുന്നു. നിലവിലെ ചാമ്പ്യന്‍മാരും 14 തവണ ജേതാക്കളുമായ ഇന്തോനേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ആദ്യ തോമസ് കപ്പുയര്‍ത്തിയത്. മലയാളി താരം എച്ച്. എസ് പ്രണോയിയുടെ സവിശേഷ സംഭാവന ഈ ചരിത്രനേട്ടത്തിന് പിന്നിലുണ്ടെന്നത് നമുക്കേവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. കൂടാതെ മലയാളിയായ എം എസ് അര്‍ജുനും ഈ ടീമിന്റെ ഭാഗമായിരുന്നു. അന്താരാഷ്ട്ര ബാഡ്മിന്റണ്‍ രംഗത്ത് ഇന്ത്യയുടെയും കേരളത്തിന്റെയും പേര് വാനോളമുയര്‍ത്തിയ എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു’.
ചരിത്രമെഴുതിയാണ് തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം ജേതാക്കളായത്. ചാമ്പ്യന്‍ഷിപ്പിലെ സ്വപ്നക്കുതിപ്പിനൊടുവില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ തകര്‍ത്ത് ഇന്ത്യ ചരിത്രത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി.
Read Also: തോമസ് കപ്പില്‍ കന്നി കിരീടം, ചരിത്രമെഴുതി ഇന്ത്യ
ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി. ഇന്തോനേഷ്യയെ ഫൈനലില്‍ 30നാണ് ഇന്ത്യ തകര്‍ത്തത്. 14 തവണ കിരീടം നേടിയ ടീമാണ് ഇന്തോനേഷ്യ. കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് റാങ്കി റെഡ്ഡിചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍.
Story Highlights: cm pinarayi vijayan congratulate indian badminton team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here