കേരളത്തിലെ ഇന്നത്തെ സ്വർണവില അറിയാം

സ്വർണവില കഴിഞ്ഞ ദിവസം ഇടിഞ്ഞെങ്കിലും ഇന്ന് മാറ്റമില്ലാതെ തുടരുന്നു. 160 രൂപയുടെ ഇടിവാണ് ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ദിവസമുണ്ടായത്. വെള്ളിയാഴ്ച 600 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37000 രൂപയാണ്.
മെയ് 12ന് സ്വർണവിലയിൽ 360 രൂപയുടെ വർധനവുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില ഇടിയുകയായിരുന്നു. ദീർഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് നേരിയതോതിൽ ഉയരാൻ തുടങ്ങിയത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4625 രൂപയായിട്ടുണ്ട്.
Read Also: സ്വർണവിലയിൽ വീണ്ടും കുറവ്
കേരളത്തിൽ ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും 15 രൂപയുടെ കുറവുണ്ടായിരുന്നു. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3820 രൂപയായി. കേരളത്തിൽ വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. 65 രൂപയാണ് വെള്ളിയുടെ വിപണി വില. ഇന്നലെ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞിരുന്നു. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.
Story Highlights: bitcoin city el-salvador president nayib bukele
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here