‘കന്യാകുമാരി മുതൽ കശ്മീർ വരെ ഭാരതത്തെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം’; വെല്ലുവിളികളെ കോൺഗ്രസ് മറികടക്കുമെന്ന് സോണിയ ഗാന്ധി

വെല്ലുവിളികളെ കോൺഗ്രസ് മറികടക്കുമെന്ന് സോണിയ ഗാന്ധി. സംഘടനാതലത്തിൽ പൂർണമായ പൊളിച്ചെഴുത്ത് വരും. പരിഷ്‌കാരത്തിന് പ്രത്യേക സമിതിയെ രൂപികരിക്കും. ഇന്ത്യയെ ഒരുമിപ്പിക്കാം എന്ന മുദ്രവാക്യം ഉയർത്തി ഒക്ടോബർ രണ്ട് മുതൽ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കും. കന്യാകുമാരി മുതൽ കശ്മീർ വരെ ഭാരതത്തെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അടിത്തറ ശക്തമാക്കാൻ ജൂൺ 15 മുതൽ ജൻ ജാഗരൺ യാത്രയെന്നും സോണിയ ഗാന്ധി പറഞ്ഞു.(keydecisions by congress during chintan shivir)
Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…
കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായി ഉദയ്പൂരിൽ നടന്നുവന്ന ചിന്തൻ ശിബിരത്തിന് ഇന്ന് സമാപനമായി. പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചർച്ചയായ ചിന്തൻ ശിബിരത്തിൽ ഉയർന്നുവന്ന പ്രധാന നിർദേശങ്ങൾ ഇവയാണ്.
ഒരു കുടുംബത്തിന് ഒരു സീറ്റ്, അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാം, ഒരാൾക്ക് ഒരു പദവിയിൽ 5 വർഷം, ദേശീയതലത്തിലും രാഷ്ട്രീയകാര്യ സമിതി; പ്രവർത്തക സമിതി അംഗങ്ങളെ ഉൾപ്പെടുത്തും,പിസിസികളുടെയും ഡിസിസികളുടെയും പ്രവർത്തനം വിലയിരുത്താൻ സമിതി, ബ്ലോക്ക് കമ്മിറ്റികൾക്ക് താഴെ കമ്മിറ്റി നിലവിൽ വരും, കേരള മാതൃകയിൽ പാർട്ടി പരിശീലന കേന്ദ്രം, യുവാക്കൾക്ക് കൂടുതൽ അവസരം നൽകും, ആശയരൂപീകരണത്തിലും, നടപ്പാക്കുന്നതിലും യുവപ്രാതിനിധ്യം ഉറപ്പാക്കും, മുതിർന്നവരെ മാറ്റിനിർത്തില്ല, 50 വയസിൽ താഴെയുള്ളവർക്ക് എല്ലാ സമിതികളിലും 50% സംവരണം. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തും.
Story Highlights: keydecisions by congress during chintan shivir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here