തോമസ് കപ്പിൽ ചരിത്രമെഴുതിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണെന്നും ഇനിയും വിജയങ്ങൾ ആവർത്തിക്കപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിരവധി കായിക താരങ്ങൾക്ക് വലിയ പ്രചോദനമാണ് ഈ തിളക്കമാർന്ന വിജയമെന്നും മോദി കൂട്ടിച്ചേർത്തു. ചാമ്പ്യന്‍ഷിപ്പിലെ സ്വപ്നക്കുതിപ്പിനൊടുവില്‍ ഇന്ന് നടന്ന ഫൈനലിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്‍ഡൊനീഷ്യയെ തകര്‍ത്ത് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണം സ്വന്തമാക്കിയത്.
14 തവണ കിരീടം നേടിയ ടീമാണ് ഇന്തോനേഷ്യ. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി. ഇന്‍ഡൊനീഷ്യയെ ഫൈനലില്‍ 3-0നാണ് ഇന്ത്യ തകര്‍ത്തത്. കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍.
Read Also: തോമസ് കപ്പില്‍ കന്നി കിരീടം, ചരിത്രമെഴുതി ഇന്ത്യ
കഴിഞ്ഞ ദിവസം നടന്ന തോമസ് കപ്പ് ബാഡ്‌മിന്റൺ സെമി ഫൈനലിൽ ആദ്യ ഗെയിം നഷ്ടമായ ശേഷമായിരുന്നു മലയാളി താരം എച്ച് എസ് പ്രണോയ് കളിയിലേക്ക് തിരിച്ചെത്തിയത്. സെമി ഫൈനലിൽ ഡെൻമാർക്കിനെ 3-2ന് തകർത്തായിരുന്നു ഇന്ത്യ ഫൈനലിലെത്തിയത്. മലയാളിതാരം എച്ച് എസ് പ്രണോയ്ക്കും ഇത് അഭിമാന നിമിഷമാണ്. 1952, 1955, 1979 വർഷങ്ങളിലും ഇന്ത്യ അവസാന നാലിൽ ഇടംപിടിച്ചിരുന്നു. എന്നാൽ, അന്ന് ഫൈനലിൽ എത്തുന്നവർക്കുമാത്രമായിരുന്നു മെഡൽ.
പ്രണോയ് തിരുവനന്തപുരം സ്വദേശിയാണ്. നിലവിൽ ബാഡ്മിന്റണിൽ ഇന്ത്യയിൽനിന്നുള്ള രണ്ടാം നമ്പർ താരമാണ് അദ്ദേഹം. ഇപ്പോൾ ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ ആണ് പ്രണോയ് പരിശീലനം നടത്തുന്നത്.
Story Highlights: modi congratulated the Indian team for making history in Thomas Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here