Advertisement

2023ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് വെല്ലുവിളിയാകില്ല; ഡോ. മണിക് സഹ

May 16, 2022
2 minutes Read
manik

ത്രിപുരയിൽ 2023ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടി ബിജെപി പ്രവർത്തനമാരംഭിച്ച് കഴിഞ്ഞെന്നും തെരഞ്ഞെടുപ്പ് ബിജെപിക്ക് വെല്ലുവിളിയാകില്ലെന്നും മുഖ്യമന്ത്രി ഡോ. മണിക് സഹ. മറ്റ് പ്രതിപക്ഷ പാർട്ടികൾക്കാണ് തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളി ആകാൻ പോകുന്നത്. തെരഞ്ഞെടുപ്പിനു വേണ്ടിയല്ല, മറിച്ച് ജനങ്ങൾക്കുവേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയാണ് ബിജെപി പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിപ്ലവ് കുമാർ ദേബും നടത്തിയ അതേ പ്രവർത്തനങ്ങൾ താൻ തുടരുമെന്നും സഹ വ്യക്തമാക്കി. പാർട്ടി എടുക്കുന്ന തീരുമാനത്തിനനുസരിച്ചാണ് എല്ലാവരും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

Read Also: മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അകലെ നില്‍ക്കുമ്പോഴാണ് ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി ഡോ. മണിക് സഹ എത്തിയത്. ത്രിപുര ബിജെപി സംസ്ഥാന പ്രസിഡന്റായ മണിക് സഹ കഴിഞ്ഞ മാസമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ദന്തരോഗ വിദഗ്ധനായ സഹ സംസ്ഥാനത്തെ രണ്ടാമത്തെ ബിജെപി മുഖ്യമന്ത്രിയാണ്. ബിജെപി കേന്ദ്ര നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് മണിക് സാഹയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

ശനിയാഴ്ച്ച ഉച്ചയോടെയാണ് അപ്രതീക്ഷിത തീരുമാനമെന്നോണം ബിപ്ലവ് കുമാര്‍ ദേബ് ഗവര്‍ണര്‍ എസ് എന്‍ ആര്യയെ കണ്ട് രാജി സമര്‍പ്പിച്ചത്. സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാന്‍ പാര്‍ട്ടി നിയോഗിച്ചതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതെന്നാണ് ബിപ്ലബ് ദേബ് മാധ്യമങ്ങളോട് പറഞ്ഞതെങ്കിലും സംസ്ഥാന ബിജെപിയ്ക്കുള്ളിലെ പടലപ്പിണക്കമാണ് ബിപ്ലബ് ദേബിന്റെ സ്ഥാനം തെറിക്കാന്‍ കാരണമെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വ്യാഖ്യാനങ്ങളെല്ലാം ദേബ് നിഷേധിക്കുകയാണ്.

Story Highlights: 2023 elections will not be a challenge for BJP; Dr. Manik

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top