Advertisement

400 കോടിയുടെ വീട് മുതല്‍ കാറുകളും വിമാനങ്ങളും; ഗൗതം അദാനിയുടെ ജീവിതമിങ്ങനെ

May 16, 2022
Google News 1 minute Read
gautam adani luxury life

ആദ്യം 100 ബില്യണ്‍ ക്ലബ്ലിലേക്ക് കയറി..തൊട്ടുപിന്നാലെ ലോകത്തെ അഞ്ചാമത്തെ സമ്പന്നനായ ഇന്ത്യന്‍ വ്യവസായി എന്ന സ്ഥാനത്തേക്ക്. 400 കോടിയുടെ വീട് മുതല്‍ കാറുകളും വിമാനങ്ങളുമടങ്ങിയ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആഢംബര ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. വൈദ്യുതി ഉത്പാദനം, വിതരണം, വിമാനത്താവളങ്ങള്‍, തുറമുഖം തുടങ്ങി ഗൗതം അദാനിയുടെ ബിസിനസ് ശൃംഖല വളരെ വലുതാണ്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍ എന്നിവ അവയില്‍ ചിലത് മാത്രം.

അടുത്ത വര്‍ഷങ്ങളില്‍ അദാനിക്ക് ഭാഗ്യം തുണയ്ക്കുന്നത് കുറച്ചേറെ കൂടുതലായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഒരു സമ്പന്ന കുടുംബത്തിലല്ല ഗൗതം അദാനി ജനിച്ചത്. ഭാവി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാഭ്യാസം പാതി വച്ച് നിര്‍ത്തി അഹമ്മദാബാദില്‍ നിന്ന് അദാനി മുംബൈയിലേക്ക് വണ്ടി കയറി. അവിടെ തുടങ്ങിയ വജ്രവ്യാപാരം മെച്ചപ്പെട്ടു. അധികം വര്‍ഷങ്ങള്‍ താമസിയാതെ കോടീശ്വരാനാകാന്‍ ഗൗതം അദാനിക്ക് സാധിച്ചു.

കോടിപതികളുടെ, അതിസമ്പന്നരുടെയൊക്കെ വാഹനപ്രേമവും വിമാനങ്ങള്‍ സ്വന്തമാക്കുന്നതുമൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. ഒന്നും രണ്ടുമല്ല, മൂന്ന് പ്രൈവറ്റ് ജെറ്റ് വിമാനങ്ങളാണ് ഗൗതം അദാനിക്കുള്ളത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ഹെലികോപ്റ്ററുകള്‍ കൂടി ഗൗതം അദാനിക്ക് സ്വന്തമായുണ്ട്. 2011ല്‍ ഡബിള്‍ എഞ്ചിനുള്ള, 15 സീറ്റുകളുള്ള അഗസ്റ്റ വെസ്റ്റ്‌ലാന്റ് AW139 ഹെലിപോപ്റ്റര്‍ അദാനി സ്വന്തമാക്കിയത്, 12 കോടി രൂപയ്ക്കാണ്.

1977ലാണ് ഗൗതം അദാനി തന്റെ ആദ്യ വാഹനം സ്വന്തമാക്കുന്നത്. ഒരു സ്‌കൂട്ടറായിരുന്നു അത്. ഇന്ന് 3.5 കോടി വിലമതിക്കുന്ന ഫെരാറിയുടെ ഉടമയാണ് അദാനി. അദാനി കൂടുതലായി ഉപയോഗിക്കുന്ന, അദ്ദേഹത്തിന്റെ കളക്ഷനിലുള്ള മറ്റൊരു വാഹനാണ് ബിഎംഡബ്ല്യു 7 സീരിസ്.

Read Also: ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി ഇന്ത്യൻ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി

ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം 123.7 ബില്യണ്‍ യുഎസ് ഡോളറാണ് ഗൗതം അദാനിയുടെ ആകെ ആസ്തി. വാറന്‍ ബുഫറ്റിനെ പിന്തള്ളിയാണ് ഗൗതം അദാനി ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 121.7 ബില്യണ്‍ യുഎസ് ഡോളറാണ് വാറന്‍ ബുഫറ്റിന്റെ ആസ്തി. ഫോബ്‌സ് മാസികയുടെ റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടികയില്‍ സമ്പന്നരുടെ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.

59 കാരനായ ഗൗതം അദാനി ഇന്ത്യയിലെ ഒന്നാമത്തെയും ഏഷ്യയിലെ രണ്ടാമത്തെയും സമ്പന്നനാണ്. ബില്യണ്‍ ഡോളര്‍ വരുമാനമാണ് 2022 ല്‍ ഗൗതം അദാനി നേടിയത്.

Story Highlights: gautam adani luxury life

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here