ഇടുക്കി ചിന്നക്കനാലില്‍ കൈവശ ഭൂമിയിലെ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം

ഇടുക്കി ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് കൈവശ ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള കലക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ആദിവാസി പുനരധിവാസ പദ്ധതിയില്‍ വിതരണത്തിനായി പ്ലോട്ടു തിരിച്ചിട്ടിരിക്കുന്ന ഭൂമി കൈയേറിയെന്ന് കാണിച്ചാണ് ഒഴിപ്പിക്കല്‍ നടപടി. എന്നാല്‍ പ്രദേശം വനമാക്കി മാറ്റുന്നതിനുള്ള റവന്യൂ വകുപ്പിന്റെ നീക്കമാണിതെന്നാണ് ആദിവാസി നേതാക്കള്‍ തന്നെ പറയുന്നത്.
ആദിവാസികള്‍ക്ക് അനുവദിച്ച റവന്യൂഭൂമി കൈയേറി എന്ന് ചൂണ്ടിക്കാട്ടിയാണ് സിങ്കുകണ്ടത്തേ കര്‍ഷക കുടുംബങ്ങളെ ഒഴുപ്പിച്ച് സ്ഥലം ഏറ്റെടുക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ റി സര്‍വേയില്‍ അട്ടമറി നടത്തി കൈവശ ഭൂമി ആദിവാസി ഭൂമിയാക്കി മാറ്റിയെന്നാണ് കര്‍ഷക കുടുംബങ്ങളുടെ ആരോപണം. ആദിവാസി നേതാക്കള്‍ തന്നെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തി. പുനരധിവാസ പദ്ധതി ആലോചിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥിരതാമസക്കാരായ കുടുംബങ്ങളെ ഒഴുപ്പിക്കുന്നതിനുള്ള നീക്കത്തിന് പിന്നില്‍, ഈ പ്രദേശം വനമാക്കി മാറ്റിന്നതിനുള്ള ശ്രമം ആണെന്നാണ് ആരോപണം.
സിങ്ക്കണ്ടത് പതിറ്റാണ്ടുകളായി കൃഷിചെയ്ത് ജീവിച്ച് വരുന്ന കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ്. കര്‍ഷക കുടുംബങ്ങള്‍ക്ക് പിന്തുണ അറിയിച്ച് നിരവധി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Story Highlights: Widespread protest against the order to evict the families of the land held in Idukki Chinnakanal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here