വനിതാ ടി-20 ചലഞ്ചിനുള്ള ടീമുകളെ പ്രഖ്യാപിച്ചു; കേരള താരത്തിനും അവസരം

ഈ മാസം നടക്കാനിരിക്കുന്ന വനിതാ ടി-20 ചലഞ്ചിനുള്ള ടീമുകളെ പ്രഖ്യാപിച്ചു. മൂന്ന് ടീമുകളാണ് ടൂർണമെൻ്റിൽ പങ്കെടുക്കുക. സൂപ്പർ നോവ, ട്രെയിൽബ്ലേസേഴ്സ്, വെലോസിറ്റി എന്നീ ടീമുകളെ യഥാക്രമം ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശർമ്മ എന്നിവർ നയിക്കും. മെയ് 23 മുതൽ മെയ് 28 വരെ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലാണ് വനിതാ ടി-20 ചലഞ്ച് നടക്കുക.
16 താരങ്ങൾ വീതം ഉൾക്കൊള്ളുന്ന ടീമുകളിൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം 12 രാജ്യാന്തര താരങ്ങളും ഉണ്ട്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകളിൽ നിന്നുള്ള ചില മുൻനിര താരങ്ങളാണ് ടൂർണമെൻ്റിൽ കളിക്കുക. കേരള സ്പിന്നർ കീർത്തി ജെയിംസ് ദീപ്തി ശർമ്മയുടെ വെലോസിറ്റിയിൽ ഇടംപിടിച്ചു. അടുത്തിടെ സമാപിച്ച സീനിയർ വനിതാ ടി-20 ട്രോഫിയിലെ തകർപ്പൻ പ്രകടനമാണ് താരത്തിനു തുണയായത്.
അതേസമയം, സീനിയർ വനിതാ ടി-20 ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ പേസർ ശിഖ പാണ്ഡേയ്ക്ക് അവസരം ലഭിച്ചില്ല.
Story Highlights: women t20 challenge teams announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here