താൻ സ്വവർഗാനുരാഗിയാണെന്ന് യുവ ഫുട്ബോളർ; ബ്രിട്ടണിൽ 32 വർഷങ്ങൾക്കു ശേഷം ഇത് ആദ്യം

താൻ സ്വവർഗാനുരാഗിയാണെന്ന വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് ഫുട്ബോൾ ക്ലബ് ബ്ലാക്ക്പൂളിൻ്റെ യുവതാരം ജേക് ഡാനിയൽസ്. 17കാരനായ മുന്നേറ്റ താരം ക്ലബിൻ്റെ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 32 വർഷങ്ങൾക്കു ശേഷമാണ് ബ്രിട്ടണിൽ ഒരു പുരുഷ ഫുട്ബോൾ താരം ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തുന്നത്.
നോർവിച്ചിൻ്റെയും നോട്ടിങം ഫോറസ്റ്റിൻ്റെയും സ്ട്രൈക്കറായ ജസ്റ്റിൻ ഫഷാനുവാണ് ബ്രിട്ടണിൽ ഇതിനു മുൻപ് താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയത്. 1990ലാണ് ഇദ്ദേഹം ‘കമിങ് ഔട്ട്’ നടത്തിയത്. മുൻ ആസ്റ്റൺ വില്ല താരം തോമസ് ഹിറ്റ്സില്പെർഗർ, മുൻ ലീഡ്സ് താരം റോബി റോജേഴ്സ് എന്നിവരൊക്കെ കളി അവസാനിപ്പിച്ചതിനു ശേഷം തങ്ങൾ സ്വവർഗാനുരാഗികളാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രീമിയർ ലീഗ് ക്ലബുകളെല്ലാം ജേക്കിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും താരത്തെ അഭിനന്ദിച്ചു.
Story Highlights: Blackpool Jake Daniels Gay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here