Advertisement

കറാച്ചി മാര്‍ക്കറ്റില്‍ സ്‌ഫോടനം: ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്

May 17, 2022
1 minute Read

കറാച്ചി മാര്‍ക്കറ്റില്‍ വന്‍ സ്‌ഫോടനം. തിരക്കുള്ള മാര്‍ക്കറ്റ് പരിസരത്ത് നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒരു എക്‌സ്‌പ്ലോസിവ് ഡിവൈസ് ഉപയോഗിച്ചുകൊണ്ടാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന പിക്ക് അപ്പ് വാനുകളും മറ്റ് ഇരുചക്രവാഹനങ്ങളും സ്‌ഫോടനത്തില്‍ പൂര്‍ണമായും നശിച്ചു. സ്‌ഫോടനം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡുകളും തീവ്രവാദ വിരുദ്ധ സേനയും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.

കറാച്ചി മാര്‍ക്കറ്റിലെ സ്‌ഫോടനം വിലയിരുത്തി അതിവേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിന്ധ് മുഖ്യമന്ത്രി സെയ്ദ് മുറാദ് അലി ഷാ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ കറാച്ചി നഗരത്തില്‍ നടന്ന രണ്ടാമത്തെ ബോംബ് സ്‌ഫോടനമാണിത്. കഴിഞ്ഞ ബോംബാക്രമണത്തിലും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

Story Highlights: bomb blast in karachi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top