സൈലന്റ് വാലിയിൽ കാണാതായ വാച്ചർക്കായുള്ള കാട്ടിലെ തെരച്ചിൽ അവസാനിപ്പിച്ചു

സൈലന്‍റ് വാലിയിൽ കാണാതായ വനംവകുപ്പ് വാച്ചർ പി പി രാജനായുള്ള തെരച്ചിൽ അവസാനിപ്പിച്ചു. കാടിനകത്ത് വിദഗ്‌ധരെ ഉൾപ്പെടുത്തിയുള്ള തെരച്ചിലാണ് അവസാനിപ്പിച്ചത്. വാച്ചർമാർ ഉൾപ്പെടുന്ന ചെറു സംഘങ്ങളായുള്ള തെരച്ചിൽ തുടരും. രണ്ടാഴ്ച 150 ഓളം വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധയാണ് അവസാനിപ്പിച്ചത്. തിരോധാനം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് രാജനെ കുറിച്ച് ഇതുവരെ സൂചനകൾ ഒന്നും കിട്ടിയിട്ടില്ല. ഇതര സംസ്ഥാനങ്ങളിലെ രാജന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.
അതേസമയം വാച്ചർ രാജൻ സ്വയം തീരുമാനമെടുത്ത് കാടുകയറാൻ ഒരു സാധ്യതയുമില്ലെന്ന് കാണാതാകുന്ന ദിവസം ഒപ്പമുണ്ടായിരുന്ന വാച്ചർ രമേശൻ ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. കാണാതാകുന്നതിന് തൊട്ടുമുൻപ് വരെ രാജൻ സന്തോഷവാനായിരുന്നെന്നും മകളുടെ വിവാഹത്തെപ്പറ്റി സംസാരിച്ചാണ് കിടക്കാൻ പോയതെന്നും രമേശൻ പറയുന്നു.രാജന്റെ തിരോധാനത്തിൽ ദുരൂഹതയെന്ന് സഹോദരി സത്യഭാമയും ട്വന്റി ഫോറിനോട് പറഞ്ഞു.
കാടിനെ നന്നായി അറിയാവുന്ന ഊടുവഴികളും അപകടക്കുഴികളും വന്യമൃഗങ്ങളുടെ സഞ്ചാരപാതയുമെല്ലാം മനപാഠമായ രാജന് അപകടമൊന്നും സംഭവിച്ചിരിക്കില്ലെന്ന് ഉറപ്പിക്കുന്നു കാണാതാകുന്ന ദിവസം രാത്രി 8.45 വരെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും വാച്ചറുമായ രമേശൻ.രാജൻ സ്വയം നിശ്ചയിച്ച് കാടുകയറില്ലെന്നും മാനസിക വിഷമങ്ങൾ ഒന്നും രാജനെ അലട്ടിയിരുന്നില്ലെന്നും രമേശൻ പറയുന്നു.
സഹോദരന്റെ തിരോധാനത്തിൽ അടിമുടി ദുരൂഹതയെന്നാണ് രാജന്റെ സഹോദരി സത്യഭാമ പറയുന്നത്.സാമ്പത്തിക പ്രശ്‌നങ്ങൾ അലട്ടിയിരുന്നതായി ഒരിക്കൽ പോലും തോന്നിയിട്ടില്ല
Read Also:‘ഫോറസ്റ്റ് വാച്ചർ രാജൻ സ്വയം തീരുമാനമെടുത്ത് കാടുകയറാൻ സാധ്യതയില്ല’; സുഹൃത്ത് ട്വന്റിഫോറിനോട്
കാട്ടിലെ തിരച്ചിലിൽ ഇനി കാര്യമായ ഫലമുണ്ടാകില്ലെന്നുറപ്പിക്കുന്ന പൊലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു.അടുത്തദിവസം തന്നെ രാജന്റെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കും.
Story Highlights: Forest department stop search for missing watcher rajan in silent valley
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here