ഐപിഎല്‍ വാതുവെപ്പ്: നല്‍കാന്‍ പണമില്ലാതെ 15 ലക്ഷം രൂപ മോഷ്ടിച്ച് ഡ്രൈവര്‍; കുടുക്കി പൊലീസ്

ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ടുണ്ടായ ലക്ഷക്കണക്കിന് രൂപയുടെ കടംവീട്ടാന്‍ മോഷണം നടത്തിയ സംഘത്തെ തന്ത്രപരമായി കുടുക്കി പൊലീസ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. സ്വകാര്യ കമ്പനിയിലെ സൂപ്രവൈസറില്‍ നിന്നും 15 ലക്ഷം രൂപ കവര്‍ന്ന ആറ് പേരെയാണ് പൊലീസ് പിടികൂടിയത്. (IPL betting: Driver steals Rs 15 lakh)
ഐപിഎല്‍ വാതുവെപ്പില്‍ ഹരം കയറി ലക്ഷക്കണക്കിന് രൂപ കടം വന്നപ്പോള്‍ മറ്റ് മാര്‍ഗമില്ലാതെയാണ് പണം മോഷ്ടിച്ചതെന്ന് ആറംഗ സംഘം പറഞ്ഞു. ബിസിനസ് ആവശ്യത്തിനായി സൂപ്രവൈസര്‍ കയ്യില്‍ വച്ചിരുന്ന പണമാണ് ഡ്രൈവറുടെ നേതൃത്വത്തിലുള്ള സംഘം കവരാന്‍ ശ്രമിച്ചത്. സൂപ്രവൈസറുടെ കയ്യില്‍ പണമുണ്ടെന്ന് മനസിലാക്കിയ ഡ്രൈവര്‍ ഇയാളെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് തന്റെ കൂട്ടാളികളോടൊപ്പം ചേര്‍ന്ന് പണം തട്ടിയെടുക്കുകയായിരുന്നു.
ബിദ്‌നു പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. സ്വകാര്യ കമ്പനിയില്‍ സൂപ്രവൈസറായി ജോലി ചെയ്യുന്ന ലഖ്‌നൗ സ്വദേശി രാഹുല്‍ കുമാര്‍ എന്ന ആളുടെ പരാതിയിലാണ് പൊലീസ് ആറ് പേര്‍ക്കെതിരെ കേസെടുത്തത്. സോംപ്രകാശ്, സത്‌നം, ഫറൂഖ് ഹസന്‍, വിനയ് യാദവ്, ജാവേദ് ഖാന്‍, ബ്രിജേന്ദ്ര സിംഗ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
Story Highlights: IPL betting: Driver steals Rs 15 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here