Advertisement

‘മാറിക്കിടക്ക്, ആ കിടക്ക എനിക്ക് വേണം’; മൃഗശാല ജീവനക്കാരനോട് പിണങ്ങി ആനക്കുട്ടി; വൈറല്‍ വിഡിയോ

May 18, 2022
4 minutes Read

ആനക്കുട്ടികളുടെ വിഡിയോകള്‍ കാണാനും ആസ്വദിക്കാനും ഭൂരിഭാഗം പേര്‍ക്കും വലിയ താല്‍പര്യമാണ്. ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ് വിഡിയോകളാകും അവയെല്ലാം എന്നതാണ് എല്ലാവരേയും കുട്ടിയാനകളുടെ വിഡിയോകളുടെ ആരാധകരാക്കുന്നത്. മൃഗശാല ജീവനക്കാരന്റെ കിടക്കയ്ക്ക് വേണ്ടി വാശിപ്പിടിക്കുകയും പിന്നീട് പിണങ്ങുകയും ചെയ്യുന്ന ഒരു കുട്ടിയാനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കിടക്ക കയ്യടക്കാനുള്ള ആനക്കുട്ടിയുടെ വെപ്രാളം ഒരേ സമയം ചിരിപടര്‍ത്തുകയും കൗതുകമുണര്‍ത്തുകയും ചെയ്യുന്നുണ്ട്.

വനംവകുപ്പ് ഓഫിസറായ ഡോ സമ്‌റത് ഗൗഢയാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. വിഡിയോ പ്രത്യക്ഷപ്പെട്ട് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആനക്കുട്ടിയ്ക്ക് ട്വിറ്ററില്‍ നിരവധി ആരാധകരുണ്ടായി. അതെന്റെ കിടക്കയാണ്, അങ്ങോട്ട് മാറിക്കിടക്ക് എന്ന ക്യാപ്ഷനോടെയാണ് പലരും വിഡിയോ പങ്കുവയ്ക്കുന്നത്.

https://twitter.com/IfsSamrat/status/1523901040919154688?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1523901040919154688%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatimes.com%2Ftrending%2Fenvironment%2Fbaby-elephants-tries-to-take-zookeepers-mattress-569822.html

മുളവടി കൊണ്ടുള്ള വേലി കടന്ന് തന്റെ കിടക്ക തിരിച്ചുപിടിക്കാനുള്ള ആനയുടെ വെപ്രാളത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. പിന്നീട് ഒരു വിധത്തില്‍ ആനക്കുട്ടി കിടക്കയുടെ അടുത്തെത്തി. ജീവനക്കാരനെ തന്റെ കിടക്കയില്‍ നിന്നും ഓടിക്കാനുള്ള ആനക്കുട്ടിയുടെ പരാക്രമങ്ങള്‍ ഒരു പുഞ്ചിരിയോടെയല്ലാതെ ആര്‍ക്കും കണ്ടുതീര്‍ക്കാന്‍ സാധിക്കില്ല.

Story Highlights: Adorable Baby Elephant Tries To Steal Zookeeper’s Mattress-video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top