Advertisement

ദുരൂഹസാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയാറാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

May 18, 2022
1 minute Read

ദുരൂഹസാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയാറാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. തദ്ദേശ സ്ഥാപനങ്ങൾക്കാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. അപകട സാധ്യതാ മേഖലകളിൽ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റണം. ദുരിതാശ്വാസ ക്യാമ്പുകളിൽ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങളിലെ മഴക്കാല കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. പൊലീസും അഗ്നിശമന രക്ഷാസേനയും ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

അതേസമയം സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം മുഴവൻ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ഡാമിന്റെ 6 ഷട്ടറുകൾ ഉയർത്തി. 15 ഷട്ടറുകളാണ് ഡാമിന് ഉള്ളത് .അതിൽ 4 ഷട്ടറുകൾ ഒരു മീറ്റർ വീതവും, രണ്ട് ഷട്ടറുകൾ 50 രാ വീതവുമാണ് ഉയർത്തിയിരിക്കുന്നത്.

Read Also: കേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ; ജാ​ഗ്രതാ നിർദേശം

34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. ഇടമലയാറിൽ നിന്നും ലോവർ പെരിയാറിൽ നിന്നും ജലം ഭൂതത്താൻകെട്ട് ഡാമിൽ എത്തിയതോടെ ജലനിരപ്പ് വീണ്ടും ഉയർന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഷട്ടറുകൾ ഉയർത്തിയത്. പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന വർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തീരത്ത് നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തി.

Story Highlights: CM Pinarayi Vijayan on Heavy Rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top