എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി നിഷേധിക്കരുത്; അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് സിപിഐ മുഖപത്രം

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി നിഷേധിക്കരുതെന്ന് സിപിഐ മുഖപത്രം ജനയുഗം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് സിപിഐ മുഖപത്രത്തില്‍ ആവശ്യപ്പെട്ടു. വിഷയം ഇടതുമുന്നണിക്ക് ഇനിയുമൊരു കളങ്കമായി തുടരാന്‍ അനുവദിച്ചുകൂടാ. നഷ്ടപരിഹാരം ഇതുവരെ നല്‍കാത്തത് പ്രതിഷേധാര്‍ഹവും അപലപനീയവും ക്രൂരവുമാണെന്ന് മുഖപത്രം വിമര്‍ശിച്ചു.
2017ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവുണ്ടായിരുന്നു. മൂവായിരത്തിലധികം പേരാണ് ആ ഘട്ടത്തില്‍ ഇരകളുടെ പട്ടികയിലുണ്ടായിരുന്നത്. വിരലിലെണ്ണാവുന്ന ആളുകള്‍ക്ക് മാത്രമേ ഇതിനോടകം നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളൂ.
കഴിഞ്ഞ ജനുവരിയില്‍ 2000 കോടി രൂപ സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കാന്‍ മാറ്റിവക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാല് മാസത്തിനിടെ 40 ലക്ഷം രൂപ മാത്രമാണ് ഇരകള്‍ക്ക് വിതരണം ചെയ്തത്. ഒരാള്‍ക്ക് 5 ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നത്. 3704 പേരില്‍ കോടതി വിധി നടപ്പാക്കാത്തതിന് എതിരെ സുപ്രിംകോടതിയെ സമീപിച്ച എട്ടുപേര്‍ക്ക്മാത്രമാണ് നഷ്ടപരിഹാരം കിട്ടിയത്.
ഇരകളില്‍ 102 പേര്‍ പൂര്‍ണമായും കിടപ്പുരോഗികളായവരാണ്. 326 പേര്‍ മാനസിക വെല്ലുവിളി നേരിടുന്നവരുമാണ്. 201 പേര്‍ ശാരീരിക വൈകല്യം ബാധിച്ചവരും 119 പേര്‍ കാന്‍സര്‍ രോഗികളും 326 പേര്‍ മാനസിക വെല്ലുവിളി നേരിടുന്നവരും 2966 പേര്‍ മറ്റ് തരത്തില്‍ അവശത അനുഭവിക്കുന്നവരുമാണ്. ഇത്തരത്തിലുള്ളവര്‍ക്ക് മറ്റ് ജോലികള്‍ ചെയ്ത് ജീവിക്കാനാകാത്ത സാഹചര്യത്തില്‍ എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്ന് സിപിഐ മുഖപത്രം ചൂണ്ടിക്കാട്ടുന്നു.
Story Highlights: don’t deny justice to endosulfan victims says cpi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here