Advertisement

മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു ; രണ്ട് മരണം

May 19, 2022
1 minute Read

മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ആന്ധ്ര സ്വദേശികളായ രണ്ട് പേർ മരിച്ചു. എട്ട് മാസം പ്രായമായ കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.

ഗ്യാപ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരാളെ രക്ഷപെടുത്തി. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു.

Read Also: ട്രെയിൻ ഷണ്ടിംഗിനിടെ അപകടം; തമ്പാനൂരിൽ ജീവനക്കാരന്റെ കാൽ നഷ്ടമായി

അതേസമയം കൂനൂർ ഊട്ടി മലമ്പാതയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞു മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. വയനാട് പുൽപള്ളി സ്വദേശി ജോസ് ആണ് മരിച്ചത്. മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോവുകയായിരുന്നു ഇവർ. പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.

Story Highlights: Accident Munnar Gap Road; Two deaths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top