മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരാമര്‍ശം; സുധാകരന്‍ എന്തും പറയാന്‍ മടിയില്ലാത്തയാളെന്ന് എം.എം.മണി

മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എം.മണി. സുധാകരന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തയാളാണ്. രാഷ്ട്രീയ മര്യാദക്ക് നിരക്കാത്ത പെരുമാറ്റമാണുണ്ടായത്. കെ.സുധാകരന്‍ പറഞ്ഞത് അങ്ങേയറ്റത്തെ അസംബന്ധമെന്നും എം.എം.മണി പറഞ്ഞു.
ഭീഷണി മുഴക്കി കെപിസിസി പ്രസിഡന്റ് ആയ ആളാണ്. കെപിസിസി പ്രസിഡന്റാക്കിയില്ലെങ്കില്‍ താന്‍ ബിജെപിയില്‍ കൂടുമെന്ന് സോണിയാ ഗാന്ധിയോട് പറഞ്ഞയാളാണ്. അവര് പേടിച്ച് അയാളെ ആക്കിയതാണ്. കെപിസിസി പ്രസിഡന്റ് ആയശേഷം തനിസ്വഭാവം കാണിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ധീരജ് കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇരന്നു വാങ്ങിയതാണെന്നാണ്. രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത പെരുമാറ്റം യുഡിഎഫില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും എം.എം.മണി പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here