Advertisement

കനത്ത മഴ; തിരുവല്ലയില്‍ 17 ഏക്കര്‍ നെല്‍ കൃഷി നശിച്ചു

May 19, 2022
2 minutes Read

കനത്ത മഴയെ തുടര്‍ന്ന് തിരുവല്ല പെരിങ്ങര വരാല്‍ പാടശേഖരത്തിലെ 17 ഏക്കര്‍ വരുന്ന നെല്‍ കൃഷി നശിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി പെയ്യുന്ന കനത്ത മഴയാണ് കൊയ്ത്തിന് പാകമായ നെല്‍ച്ചെടികളുടെ നാശത്തിന് ഇടയാക്കിയത്. നെല്‍ച്ചെടികള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് ആരംഭിച്ചതിന് പിന്നാലെ ഉച്ചയോടെ ശക്തമായ മഴയെത്തി. പാടത്ത് വെള്ളം നിറഞ്ഞതോടെ കൊയ്ത്ത് യന്ത്രം താഴ്ന്നു. ഇതോടെ കൊയ്ത്ത് നിര്‍ത്തി വെയ്‌ക്കേണ്ടി വരികയായിരുന്നു. പാടത്ത് നിന്നും വെള്ളം നീക്കം ചെയ്യേണ്ട തോട് നിറഞ്ഞൊഴുകുകയാണ്. പാടത്തെ വെള്ളം ഒഴുക്കി വിടാനുള്ള മാര്‍ഗം ഇല്ലാതായതോടെ നെല്ല് ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു.

Story Highlights: Heavy rain; In Thiruvalla, 17 acres of paddy was destroyed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top