Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (19-05-2022)

May 19, 2022
2 minutes Read
may 19 news round up

നടിയെ ആക്രമിച്ച കേസ്: ദിലീപ് തെളിവ് നശിപ്പിച്ചു ( may 19 news round up )

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത്. 12 വാട്‌സാപ്പ് സംഭാഷണങ്ങളും ഫോണ്‍ നമ്പറുകളും നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി പരിഗണിക്കുന്നതിനിടയിലാണ് പ്രോസിക്യൂഷന്‍ ഇത് വ്യക്തമാക്കിയത്.

കൊച്ചിയിൽ വെള്ളക്കെട്ട് ; തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലേർട്ട്; ഭീതി വിതച്ച് മഴ

സംസ്ഥാനത്ത് ഭീതി വിതച്ച് മഴ തകർത്ത് പെയ്യുകയാണ്. കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കൊച്ചി -കളമശേരി- വി.ആർ തങ്കപ്പൻ റോഡിൽ 60 ലധികം വീടുകളിൽ വെള്ളം കയറി. ഫയർഫോഴ്‌സ് സ്‌കൂബ ഉപയോഗിച്ച് ആളുകളെ മാറ്റുകയാണ്.

സംസ്ഥാനത്തെ ഫയല്‍ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഫയല്‍ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം അടിയന്തരമായി ഹാജരാക്കാന്‍ നിര്‍ദേശം. സെക്രട്ടേറിയറ്റിന് പുറത്തുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ ഓണ്‍ലൈനാക്കാന്‍ നിര്‍ദേശം. സിഎം ഡാഷ്‌ബോര്‍ഡ് പ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച പൂര്‍ത്തിയാക്കി മുഖ്യമന്ത്രി.

കെഎസ്ആർടിസി ശമ്പള വിതരണം നാളെ

കെഎസ്ആർടിസി ശമ്പള വിതരണം ഉടൻ നടത്തുമെന്ന് മന്ത്രി ആന്റണി രാജു. ധനമന്ത്രി കേരളത്തിൽ നാളെ എത്തിയ ഉടനെ ശമ്പളം വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

തൃക്കാക്കര സ്ഥാനാര്‍ത്ഥിത്വത്തിൽ പ്രതിഷേധം; ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ സിപിഐഎമ്മിലേക്ക്

ഇടത് സ്ഥാനാർത്ഥിക്ക് പിന്തുണയറിയിച്ച് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ. തൃക്കാക്കരയിൽ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ചുവട് മാറ്റം. എം ബി മുരളീധരനെ എം സ്വരാജിന്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. തൃക്കാക്കരയിൽ ഇടത് മുന്നണിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് എം ബി രാജേഷ് വ്യക്തമാക്കി. തീരുമാനം നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ.സുധാകരനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് മൂന്ന് രൂപ അൻപത് പൈസയാണ് വർദ്ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് ഇന്ന് കൂട്ടിയത്. തുടർച്ചയായ വില വർധന ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ഉടമകൾ .

അസമിൽ പ്രളയം അതി രൂക്ഷം; മരണം 9

അസമിൽ പ്രളയം അതി രൂക്ഷം. പ്രളത്തിൽ മരണം 9 ആയി. 27 ജില്ലകളിലായി ആറ് ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. നൽപത്തി എണ്ണയിരത്തോളം പേരെ 248 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

Story Highlights: may 19 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top