പാലക്കാട് പൊലീസുകാർ മരിച്ചത് പന്നിയെ പിടിക്കാൻ വെച്ച കെണിയിൽപ്പെട്ടെന്ന് മൊഴി

പാലക്കാട് മുട്ടിക്കുളങ്ങരയിൽ പൊലീസുകാർ മരിച്ചത് പന്നിയെ പിടിക്കാൻ വെച്ച കെണിയിൽപ്പെട്ടെന്ന് മൊഴി. പൊലീസ് കസ്റ്റഡിയിലുള്ള സ്ഥലമുടമയുടെയും സുഹൃത്തിന്റെയും മൊഴിയാണ് പുറത്തുവന്നത്. പന്നിയെ പിടിക്കാനായി വയലിൽ കെണി വെച്ചിരുന്നുവെന്നാണ് ഇവരുടെ മൊഴി.
പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലാണ് രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിത്തിയത് . അശോകൻ, മോഹൻദാസ് എന്നിവരെയാണ് പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read Also: പൊലീസുകാരുടെ മരണത്തിൽ ദുരൂഹതയെന്ന് പാലക്കാട് എസ് പി
രണ്ട് പൊലീസുകാരെയും രാവിലെയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആദ്യം മുതലേ പൊലീസ് പറഞ്ഞിരുന്നു. മൃതദേഹങ്ങൾ പറമ്പിൽ കൊണ്ടിട്ടതാണോയെന്നും പരിശോധിച്ചിരുന്നു. പൊലീസുകാരുടെ ദേഹത്ത് പൊള്ളലേറ്റ പാടുകളുണ്ടായിരുന്നുവെന്ന് എസ് പി വെളിപ്പെടുത്തിയിരുന്നു.
Story Highlights: Palakkad policemen died in a pig trap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here