എംവി ജയരാജനെതിരെ പൊലീസിൽ പരാതി

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ പരാമർശത്തിന്റെ പേരിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി. എംവി ജയരാജന്റെ പ്രസ്താവന കലാപമുണ്ടാക്കണമെന്ന ദുഷ്ടലാക്കോടെയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
പന്തീരാണ്ട് കാലം പട്ടിയുടെ വാല് കുഴലിലിട്ടാലും നേരെയാകില്ലെന്നും, ഇതുപോലെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ എത്രകാലം കുഴലിലിട്ടാലും നേരെയാക്കാൻ കോൺഗ്രസിനാകില്ലെന്നുമായിരുന്നു എം.വി. ജയരാജന്റെ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരന്‍റെ പരാമർശങ്ങളോട് പ്രതികരിക്കവേയാണ് എം.വി. ജയരാജൻ ഇത്തരത്തിൽ പ്രതികരിച്ചത്.
Read Also: കെ സുധാകരനെതിരെ കേസ്; നടപടി അപഹാസ്യമെന്ന് രമേശ് ചെന്നിത്തല
ധിക്കാരവും അധിക്ഷേപവുമാണ് കെ സുധാകരന്‍റെ മുഖമുദ്ര. താൻ കഴിഞ്ഞേയുള്ളു മറ്റാരും എന്നതാണ് സുധാകരന്‍റെ നിലപാടെന്നും ജയരാജൻ കുറ്റപ്പെടുത്തിയിരുന്നു. എൽ.ഡി.എഫിന് അനുകൂല സാഹചര്യമാണ് തൃക്കാക്കരയിൽ. വികസനവും ക്ഷേമവും ഒപ്പം മികച്ച സ്ഥാനാർത്ഥിയും എല്ലാം ചേരുന്നതാകും വിജയം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സീറ്റ് വർധിക്കുകയാണ് ചെയ്തതെന്നും എം.വി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Story Highlights: Police lodge complaint against MV Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here