കേരളത്തിൽ ഞായറാഴ്ച വരെ മഴ തുടരും

ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വരും ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും രാത്രി 10.30 മുതൽ അർദ്ധരാത്രി വരെയും വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയിൽ കൂടുതലാവാൻ സാദ്ധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണം. വേലിയേറ്റ സമയങ്ങളിൽ ശക്തമായ മഴ പെയ്താൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യതയുണ്ട്.
മേയ് 21 വരെ കടൽ പ്രക്ഷുബ്ധമാവാൻ സാദ്ധ്യതയുള്ളതിനാൽ തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.
Story Highlights: rain will continue in Kerala till Sunday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here