തൃക്കാക്കരയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആടിപ്പാടി ശശി തരൂർ എം പി

തൃക്കാക്കരയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആടിപ്പാടി ശശി തരൂർ എം പി. തൃക്കാക്കരയിലെ യു.ഡി. എഫ് സ്ഥാനാർഥി ഉമ തോമസിസിനായി മഹിളാ കോൺഗ്രസ് നിർമ്മിച്ച തെരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഭീഷമപർവ്വത്തിലെ ഗാനത്തിന്റെ പാരഡിയാണ് പ്രചരണ ഗാനത്തിനായി ഒരുക്കിയിരിക്കുന്നത്. പാട്ടു പുറത്തിറക്കിയതോടെ മഹിളാ കോൺഗ്രസ് പ്രവർത്തകർ ചുവടുകൾ വച്ചു ഒപ്പം തരൂരും അവർക്കൊപ്പം ചേർന്നു. ചിത്രത്തിലെ ചാമ്പിക്കോ ട്രെൻഡ് ട്രൈ ചെയ്യാനും അദ്ദേഹം തയാറായി.
Read Also: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റി
തൃക്കാക്കരയിൽ യു ഡി എഫ് വലിയ വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം പി അധ്യക്ഷനായിരുന്നു. അനഘ എൽസ തോമസാണ് ഗാനരചന. പി പി ഐസക്ക്, മെനിഷ മെൽബിൻ എന്നിവരാണ് ആലാപനം.
Story Highlights: Shashi Tharoor MP Mahila Congress campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here