ഭക്ഷ്യസുരക്ഷാ പ്രതിസന്ധി; 30 ബില്യൺ ഡോളർ അനുവദിച്ച് ലോക ബാങ്ക്

ആഗോള ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികൾക്കായി ലോക ബാങ്ക് 12 ബില്യൺ ഡോളർ അധിക ധനസഹായം പ്രഖ്യാപിച്ചു. 15 മാസത്തിനുള്ളിൽ ഭക്ഷ്യ-വളം ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ദുർബലരായ കുടുംബങ്ങളെയും ഉൽപ്പാദകരെയും പിന്തുണയ്ക്കുന്നതിനുമാണ് അധിക സഹായമെന്ന് ലോക ബാങ്ക് വ്യക്തമാക്കി.
ഭക്ഷ്യവിലക്കയറ്റം ദരിദ്രരും ദുർബലരുമായവരിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പ്രസ്താവനയിൽ പറഞ്ഞു. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതികൾക്കായി 18.7 ബില്യൺ ഡോളർ ധനസഹായം ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മൊത്തം 30 ബില്യൺ ഡോളറായി.
Story Highlights: World Bank to offer $30 bln as Ukraine war threatens food security
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here