Advertisement

യുഡിഎഫിന്റെ കാലത്തെ വിജിലന്‍സല്ല ഇപ്പോള്‍; പാലാരിവട്ടത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പറയിപ്പിക്കരുതെന്ന് മന്ത്രി

May 20, 2022
Google News 3 minutes Read
not the vigilance of the UDF

യുഡിഎഫിന്റെ കാലത്തെ വിജിലന്‍സല്ല ഇപ്പോഴുള്ളതെന്നും കൂളിമാട് പാലം സംബന്ധിച്ച് കൃത്യമായി രീതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് സംവിധാനം ഇപ്പോള്‍ ഫലപ്രധമായി മുന്നോട്ട് പോകുകയാണ്. അതില്‍ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ചു ടെക്‌നോളജി ഉപയോഗിച്ച് ചെയ്യാനുള്ള ടീമിനെ ഉണ്ടാക്കി. വാഹനങ്ങള്‍ കൂടുതല്‍ കൊടുത്തു. എല്ലാ നിലയിലും കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി ട്വന്റിഫോര്‍ ന്യൂസ് ഈവനിങ്ങില്‍ പറഞ്ഞു ( not the vigilance of the UDF ).

കൂളുമാട് പാലവുമായി ബന്ധപ്പെട്ട് ഇടപെടുന്ന കെആര്‍എഫ്ബിയുടെ റിപ്പോര്‍ട്ട് കിട്ടിരുന്നു. വേണമെങ്കില്‍ ആ റിപ്പോര്‍ട്ട് സ്വീകരിച്ച വിഷയം അവിടെ അവസാനിപ്പിക്കാമായിരുന്നു. ആ റിപ്പോര്‍ട്ട് കിട്ടിയ ഉടനെ അത് അവസാനിപ്പിക്കുന്നതിന് പകരം ഇതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തരുന്നതിന് വിജിലന്‍സ് സംവിധാനത്തെ ചുമതലപ്പെടുത്തുകയായിരുന്നു. വിജിലന്‍സ് അതില്‍ അന്വേഷം നടത്തുന്നുണ്ട്. മന്ത്രിയെന്ന നിലയില്‍ അന്വേഷണത്തിലിരിക്കുന്ന വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നതില്‍ പരിമിധിയുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

എവിടെയാണ് പാളിച്ചയുണ്ടായിട്ടുള്ളത് അത് പരിശോധനയിലൂടെ കണ്ടെത്തി മുന്നോട്ട് പോകണമെന്നാണ് വകുപ്പ് കണ്ടിട്ടുള്ളത്. ഇതിനകത്ത് ഓരോരുത്തരുടെ ഭാഗത്തുമുള്ള തെറ്റുകള്‍ എന്തൊക്കെയാണുള്ളതെന്ന് സര്‍ക്കാര്‍ പരിശോധിക്കും. ഏതെങ്കിലും തരത്തിലുള്ള പാളിച്ച കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കൃത്യമായിട്ടുള്ള ലക്ഷ്യം അവര്‍ക്കുണ്ട്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രചാരണത്തില്‍ പാലാരിവട്ടം പാലം ചര്‍ച്ചയില്‍ വരണം. എന്നിട്ട് യുഡിഎഫിന്റെ തോല്‍വി ഒന്നുകൂടി ഉറപ്പിക്കണം. അതിന് വേണ്ടി ബോധപൂര്‍വമായിട്ടാണോ ഈ വിഷയം ചിലര്‍ ഉയര്‍ത്തികൊണ്ടു വരുന്നത് എന്നതില്‍ സംശയമുണ്ട്.

രണ്ടും പാലങ്ങളും തമ്മില്‍ എന്താണ് ബന്ധം. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട പ്രവര്‍ത്തി പരിശോധിച്ചാല്‍ ആര്‍ബിഡിസിയ്ക്ക് ഏറ്റെടുത്ത പ്രവര്‍ത്തിയില്‍ അഡ്വാന്‍സായി ഒരു തുക കൊടുക്കേണ്ടതില്ലെന്നായിരുന്നു ആദ്യ തീരുമാനം. പിന്നീട് അതില്‍ ഒരു പ്രത്യേക കരാര്‍ കമ്പിനി വന്നുകഴിഞ്ഞപ്പോള്‍ മൊബൈലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്ന സ്ഥിതി വന്നു. അങ്ങനെ അഡ്വാന്‍സ് കൊടുക്കുന്നതിന് പിന്നില്‍ അന്നത്തെ പിഡബ്ല്യുഡി സെക്രട്ടറി തന്നെ മൊഴി കൊടുത്തുവെന്ന് പറയപ്പെടുന്നു. ഇവിടെ അങ്ങനെ എന്തെങ്കിലും വിഷയമുണ്ടായോ എന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

ഇതുമായി ബന്ധപ്പെട്ട് പഴയ സര്‍ക്കാരിലെ മന്ത്രിയായാലും ഇപ്പോഴത്തെ മന്ത്രിയായാലും ഇടപെട്ടിട്ടുണ്ടോ? ഇടപെട്ടിട്ടില്ലെന്നത് വ്യക്തമാണ്. ഐഐടി ചെന്നൈ നടത്തിയ മിശ്രിത പഠനത്തില്‍ പാലാരിവട്ടം പാലത്തിലേത് ഗുണനിലവാരം ഇല്ലാത്ത മിക്‌സിങ്ങാണ് എന്ന് കണ്ടെത്തി. അക്കൗണ്ടന്റ് ജനറലും അത് ചൂണ്ടിക്കാട്ടുന്ന സ്ഥിതിയുണ്ടായി. നാഷ്ണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് പാലാരിവട്ടം പാലം ഏറ്റെടുത്തത്. അതൊന്നും തന്നെ കൊണ്ട് പറയിപ്പിക്കരുത്. ഇതൊന്നും സംബന്ധിച്ച് ഇതുവരെയും കൂടുതല്‍ ഒന്നും പറയാത്ത ആളാണ് താന്‍. അത് പറയിപ്പിക്കുന്ന നിലയുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.

Story Highlights: Isapol is not the vigilance of the UDF era; The Minister said that nothing more should be said about Palarivattom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here