നൃത്തവും പാട്ടുമായി നീലഗിരിയിലെ ഗോത്രവിഭാഗത്തോടൊപ്പം ചുവടുവച്ച് എം.കെ സ്റ്റാലിന്‍

നീലഗിരിയിലെ ഗോത്രവിഭാഗത്തോടൊപ്പം നൃത്തം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കൂനൂരിലെ കാട്ടേരി പാര്‍ക്കിന് സമീപമുള്ള ഗ്രാമത്തിലെ തോഡ ഗോത്രത്തില്‍പ്പെട്ടവര്‍ക്കൊപ്പമാണ് എംകെ സ്റ്റാലിന്‍ നൃത്തം ചെയ്തത്. മുഖ്യമന്ത്രിയുടെ നൃത്തം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
കോയമ്പത്തൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന ‘ഉദയ’ പുഷ്പ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനാണ് എം കെ സ്റ്റാലിന്‍ എത്തിയത്. കോയമ്പത്തൂരില്‍ വ്യവസായികളും സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്നലെ രാത്രി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷമാണ് സ്റ്റാലിന്‍ കുനൂരിലെത്തിയത്.
உதகையில் கேட்ட குரல்:
— M.K.Stalin (@mkstalin) May 19, 2022
"நல்லா இருக்கீங்களா?, உடம்ப பாத்துக்கோங்க! ஆட்சி சூப்பர்!'
அதிலும் ஒரு பெண்,"நான் கருவுற்று இருக்கேன், என்னை வாழ்த்துங்க" – கேட்டபோது உருகினேன்!
என்றும் மக்களிடம் செல்! மக்களோடு வாழ்! pic.twitter.com/3jdYdhjwFR
Read Also: ചേർത്തുനിർത്തി സ്റ്റാലിൻ; കൈകൂപ്പി നന്ദി പറഞ്ഞ് പേരറിവാളൻ
ഗോത്ര വിഭാഗത്തില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ മുഖ്യമന്ത്രിയെ സ്വീകരിക്കുന്ന ചടങ്ങിലെത്തി. സ്വീകരണ ചടങ്ങിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഗോത്ര ജനതയ്‌ക്കൊപ്പം നൃത്തത്തില്‍ പങ്കെടുത്തത്. ഗോത്രവിഭാഗത്തിന്റെ തനതായ ഭാഷയിലുള്ള പാട്ടിനൊപ്പമായിരുന്നു നൃത്തം. ആദ്യം നൃത്തവും പാട്ടും കണ്ടുനിന്ന മുഖ്യമന്ത്രി അവരുടെ നിര്‍ബന്ധപ്രകാരം ചുവടുവയ്ക്കുകയായിരുന്നു.
Story Highlights: mk stalin performed dance with tribes in nilgiri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here