ചെന്നൈ ജഴ്‌സിയില്‍ അടുത്ത വര്‍ഷവും കളിക്കും: എം.എസ്.ധോണി

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ മഹേന്ദ്രസിങ് ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമാകുന്നു. ആരാധകര്‍ക്കിടയില്‍ വിരമിക്കല്‍ സാധ്യതകളിലേക്കു വരെ ചെന്നെത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അടുത്ത സീസണുകളിലും താന്‍ ടീമിലുണ്ടാകുമെന്ന് ധോണി വെളിപ്പെടുത്തി.
ടോസിനിടെ സംസാരിച്ച ധോണി തന്റെ തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ചു. ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു. ”തീര്‍ച്ചയായും, ചെന്നൈയോട് നന്ദി പറയാതിരിക്കുന്നത് അന്യായമായിരിക്കും. സിഎസ്‌കെ ആരാധകരോട് അങ്ങനെ ചെയ്യുന്നത് നല്ല കാര്യമല്ല. അടുത്ത വര്‍ഷം എല്ലാ ടീമുകളുടെയും ഗ്രൗണ്ടില്‍ കളികള്‍ നടക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ എല്ലാ സ്ഥലങ്ങളിലും വലിയ സ്വീകരണമായിരിക്കും കിട്ടുക.
കുറച്ചുനാള്‍ മുമ്പ് ചെന്നൈയില്‍ നടന്ന ഒരു ചടങ്ങില്‍, ഐപിഎലിലെ തന്റെ വിരമിക്കല്‍ മത്സരം ചെന്നൈയിലായിരിക്കുമെന്ന് ധോണി വ്യക്തമാക്കിയിരുന്നു. ഇതിനിടെ നായക സ്ഥാനം ജഡേജയെ ഏല്‍പ്പിച്ചതോടെയാണ് ഇത് അവസാന സീസണ്‍ ആണെന്ന് വാര്‍ത്ത വന്നത്. എന്തായാലും നായക സ്ഥാനം ഏറ്റെടുത്തതോടെ അടുത്ത വര്‍ഷവും ധോണി ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
Story Highlights: MS Dhoni to play in Chennai jersey next year too
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here