‘അതൊക്കെ ഓരോരുത്തരുടെ സംസ്‌കാരമല്ലേ’; കെ സുധാകരന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

കെപിസിസി പ്രസിഡന്റിന്റെ ‘നായ’ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘പട്ടി’ എന്ന വാക്കിന് മലബാറിലും തിരുവിതാംകൂറിലും അര്‍ത്ഥവ്യത്യാസമൊന്നുമില്ല. എല്ലായിടത്തും ‘പട്ടി’ പട്ടി തന്നെയാണ്. ചങ്ങല ചങ്ങല തന്നെയുമാണ്. അത്തരം കാര്യങ്ങളില്‍ കേസിന് പോകാനൊന്നും സര്‍ക്കാരിന് താത്പര്യമില്ല’. മുഖ്യമന്ത്രി വ്യക്തമാക്കി.
‘അതൊക്കെ ഓരോരുത്തരുടെയും സംസ്‌കാരമാണ്. അതിനെ ആ നിലയ്‌ക്കെടുത്താല്‍ മതി. സമൂഹം വിലയിരുത്തട്ടെ അത്തരം പരാമര്‍ശങ്ങള്‍. ഓരോ നാട്ടിലും ഓരോ വാക്കുകളുണ്ട്. പട്ടി എല്ലായിടത്തും ഒരേപോലെയാണ്. മലബാറില്‍ പറയുന്ന പോലെ അയാള്‍ എന്ന് ഇവിടെ പറഞ്ഞാല്‍ ബഹുമാനക്കുറവായി തോന്നും. പക്ഷേ അങ്ങനെയൊന്നില്ലല്ലോ. ഇക്കാര്യത്തില്‍ കേസെടുക്കണമെന്നത് സര്‍ക്കാരിന് താത്പര്യമില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞതിന്റെ ഭാഗമായി പൊലീസ് ഈ ഘട്ടത്തില്‍ കേസെടുത്തിട്ടുണ്ടാകും’. മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി നായയാണെന്നല്ല താന്‍ പറഞ്ഞതെന്നും ചങ്ങല പൊട്ടിയ നായ എന്നത് മലബാറിലുള്ള ഒരു ഉപമയാണെന്നും വിശദീകരിച്ച് കെ സുധാകരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Story Highlights: pinarayi vijayan responds to K Sudhakaran’s controversial statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here