രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. 900 വാഗ്ദാനങ്ങളാണ് രണ്ടാം സര്‍ക്കാരില്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ചിരുന്നത്. അത് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ്. യുവ തലമുറയ്ക്കുള്ള ആധുനിക തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാടിനെ വിജ്ഞാന സമ്പദ് ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തി നടപ്പാക്കേണ്ട ചിലപദ്ധതികളുമുണ്ട്…..
2022ഫെബ്രുവരി 10 മുതല്‍ നടപ്പാക്കിവരുന്ന രണ്ടാം നൂറുദിന പരിപാടി നടപ്പിലാക്കിവരികയാണ്. പദ്ധതി പൂര്‍ത്തിയായതിന്റെ വിശകലനവും ക്രോഡീകരണവും നടന്നുവരികയാണ്. ലൈഫിന്റെ ഭാഗമായി 2,95,000 വീടുകള്‍ പൂര്‍ത്തീകരിച്ചു. അടുത്ത മാസത്തോടെ അത് മൂന്ന് ലക്ഷമായി വര്‍ധിപ്പിക്കാനാകും.
Read Also: രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത് തികഞ്ഞ ആത്മവിശ്വസത്തോടെ; ജനപിന്തുണ കൂടിയെന്ന് മുഖ്യമന്ത്രി
2017 മുതല്‍ 2021 മാര്‍ച്ച് 31 വരെ ലൈഫില്‍ 2,62,231 വീടുകളാണ് പൂര്‍ത്തിയാക്കിയത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ 32,875 വീടുകള്‍ കൂടിയായി. ആറുവര്‍ഷം കൊണ്ട് പൂര്‍ത്തിയായത് 2,95,006 വീടുകളായത്. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി 1003 വീടുകള്‍, 276 ഫഌറ്റുകള്‍ എന്നിവ കൈമാറി. 114 ഫഌറ്റുകളുടെ പണി പൂര്‍ത്തിയായി. ഉടനെ തന്നെ അവ കൈമാറാനാകും. 784 ഫഌറ്റുകളുടെയും 1121 വീടുകളുടെയും നിര്‍മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. ഭൂരഹിതര്‍ക്ക് 15000 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഈ ലക്ഷ്യം കവിഞ്ഞ് 33,530 പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു.
updating
Story Highlights: pinarayi vijayan says about the development achievements of second LDF govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here