Advertisement

എക്സൈസ് സ്പെഷ്യൽ സ്ക്വാഡിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം

May 21, 2022
Google News 2 minutes Read
accident

പട്രോളിങ് നടത്തുകയായിരുന്ന എക്സൈസ് സ്പെഷ്യൽ സ്ക്വാഡിനെ കാർ ഇടിപ്പിച്ച് അപാ‌യപ്പെടുത്താൻ ശ്രമം. കാസർകോട് മഞ്ചേശ്വരത്താണ് സംഭവം. അപകടത്തിൽ സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസർ ദിവാകരൻ, എക്സൈസ് ഡ്രൈവർ ദിജിത്ത് എന്നിവർക്ക് പരുക്കേറ്റു. പ്രതികൾക്ക് നിസാര പരുക്കേയുള്ളൂ. കാറിലെത്തിയ രണ്ടം​ഗ സംഘം എക്സൈസ് സംഘത്തിന്റെ വാഹനത്തിൽ കാർ ഇടിച്ചു കയറ്റുകയായിരുന്നു. വാഹനത്തിൽ നിന്നും 103 ലിറ്റർ കർണാടക മദ്യം പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

Read Also: റോയ് വയലാറ്റിലിന്റെ നമ്പർ 18 ഹോട്ടലിൽ എക്സൈസ് സംഘത്തിന്റെ പരിശോധന

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോയ് ജോസഫിന്റെ കാലിൽ ഒന്നിലധികം പൊട്ടലുകളുണ്ട്. പ്രിവന്റീവ് ഓഫീസർ എൻ വി ദിവാകരന്റെ തലയോട്ടിയിലാണ് പരുക്ക്. ഇരുവർക്കും ശസ്ത്രക്രിയ നടത്തണം. ഇരുവരെയും മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കർണ്ണാടക അതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ വൻതോതിൽ കർണാടക മദ്യം കേരളത്തിലേക്ക് കടത്തി വിൽപ്പന നടത്തുന്നു എന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പട്രോളിങ് ശക്തമാക്കിയത്. വ്യാജ നമ്പർ പ്ലേറ്റ് പതിച്ച ഒരു മാരുതി സ്വിഫ്റ്റ് കാർ ഉപയോഗിച്ചാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിനെ ആക്രമിച്ചത്.

Story Highlights: Attempt to kill Excise Special Squad by car crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here