Advertisement

ഡൽഹിയിൽ സിഎൻജി വില വർധിപ്പിച്ചു; കിലോയ്ക്ക് 2 രൂപ കൂട്ടി

May 21, 2022
1 minute Read

ഡൽഹിയിൽ സിഎൻജി വില കിലോയ്ക്ക് 2 രൂപ കൂട്ടി. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലും വില വർധിച്ചിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് വില വർധിപ്പിക്കുന്നത്. മാർച്ച് ഏഴിന് ശേഷം 13 തവണ രാജ്യ തലസ്ഥാനത്ത് സിഎൻജി വില കൂട്ടിയിരുന്നു.

ഡൽഹിയിൽ ഇന്നത്തെ സിഎൻജി വില കിലോയ്ക്ക് 75.61 രൂപയാണ്. നേരത്തെ ഇത് 73.61 രൂപയായിരുന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില 78.17 രൂപയായി ഉയർന്നപ്പോൾ, ഗുരുഗ്രാമിൽ ഒരു കിലോഗ്രാമിന് 83.94 രൂപയാണ് ഇന്നത്തെ വില. ഡൽഹിയോട് ചേർന്നുള്ള മറ്റ് പ്രദേശങ്ങളിലും വില വർധിപ്പിക്കുമെന്ന് ഐജിഎൽ പ്രഖ്യാപിച്ചിട്ടുണ്ട്.

റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണ, വാതക വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് സിഎൻജി വില വർദ്ധന. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ഗ്യാസ് വിതരണക്കാർ സിഎൻജി, പിഎൻജി എന്നിവയുടെ വില ഇടയ്‌ക്കിടെ വർധിപ്പിച്ചിരുന്നു. വില വർധന സിഎൻജി കാർ ഉടമകളെയും ഓട്ടോ ഡ്രൈവർമാരെയുമാണ് കൂടുതലായി ബാധിക്കുന്നത്.

Story Highlights: CNG hiked by ₹2 in Delhi, other cities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top