ഐപിഎൽ: ഡൽഹി ബാറ്റ് ചെയ്യും; പൃഥ്വി ഷാ തിരികെയെത്തി

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ ഡൽഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. മുംബൈ രണ്ട് മാറ്റങ്ങളുമായി ഇറങ്ങുമ്പോൾ ഡൽഹി ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ഇരു ടീമുകളും ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഡൽഹി നാല് വിക്കറ്റിനു വിജയിച്ചിരുന്നു.
ട്രിസ്റ്റൻ സ്റ്റബ്സ്, സഞ്ജയ് യാദവ് എന്നിവർക്ക് പകരം ഡെവാൾഡ് ബ്രെവിസ്, ഹൃതിക് ഷൊകീൻ എന്നീ താരങ്ങൾ മുംബൈയിൽ കളിക്കും. ഡൽഹി നിരയിൽ ലളിത് യാദവിനു പകരം പൃഥ്വി ഷാ ടീമിലെത്തി. ഇന്ന് വിജയിച്ചാൽ ഡൽഹി അവസാന നാലിലെത്തും. ഇന്ന് മുംബൈ ഇന്ത്യൻസ് വിജയിച്ചാൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു സാധ്യതയേറും.
ടീമുകൾ:
Delhi Capitals : Prithvi Shaw, David Warner, Mitchell Marsh, Rishabh Pant(w/c), Sarfaraz Khan, Rovman Powell, Axar Patel, Shardul Thakur, Kuldeep Yadav, Anrich Nortje, Khaleel Ahmed
Mumbai Indians : Rohit Sharma(c), Ishan Kishan(w), Daniel Sams, Tilak Varma, Dewald Brevis, Tim David, Ramandeep Singh, Hrithik Shokeen, Jasprit Bumrah, Riley Meredith, Mayank Markande
Story Highlights: delhi capitals mumbai indians toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here