‘ലാലിനെ പരിചയപ്പെട്ടത് 35 വർഷങ്ങൾക്ക് മുമ്പ്, അഭിമാനമാണ് ഈ സൗഹൃദം’; ജന്മദിനാശംസകൾ നേർന്ന് ഷിബു ബേബി ജോൺ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മുൻമന്ത്രി ഷിബു ബേബി ജോൺ. തനിക്ക് സഹോദരതുല്ല്യനാണ് മോഹൻ ലാലെന്നും ലോകം ആരാധിക്കുന്ന നടനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണെന്നും ഷിബു ബേബി ജോൺ ഫെയ്സ് ബുക്കിൽ കുറിച്ചു. മോഹൻലാലുമൊത്തുള്ള ഒരു ചിത്രവും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
”35 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിർവിശേഷമായ സ്നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണ്. അഭിമാനമാണ് ഈ സൗഹൃദം. പ്രിയ സുഹൃത്തിന്, പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”. – ഷിബു ബേബി ജോൺ ഫെയ്സ്ബുക്കിൽ കുറിച്ചു.
Read Also: ആറ്റുകാല്‍ അംബാ പുരസ്‌കാരം മോഹൻലാലിന്; ആറ്റുകാല്‍ പൊങ്കാല ഈ മാസം 17ന്
സോഷ്യൽമീഡിയയിൽ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകളുമായെത്തിയിട്ടുണ്ട്. ലാലേട്ടന്റെ പിറന്നാൾ ദിനം പതിവുപോലെ ആരാധകർ ആഘോഷമാക്കുകയാണ്. സർക്കാരിന്റെ ‘മൃതസഞ്ജീവനി” പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആരാധകർ അവയവദാന സമ്മതപത്രം നൽകും. ഫാൻസ് അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും പിറന്നാൾ സദ്യയൊരുക്കുമെന്ന് ആരാധകർ അറിയിച്ചിട്ടുണ്ട്.
Story Highlights: mohanlal and Shibu Baby John
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here