പി സി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന; നീക്കം അറസ്റ്റിന്?

വിദ്വേഷ പ്രസംഗം നടത്തിയ കേസിനിടെ പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന. കൊച്ചി ഡിസിപി വി യു കുര്യാക്കോസ് നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. പി സി ജോര്‍ജ് വീട്ടിലില്ലെന്നാണ് വിവരം. പനങ്ങാട് സിഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്റെ അറസ്റ്റ് ഉടനില്ലെന്ന് പൊലീസ് അല്‍പം മുന്‍പ് അറിയിച്ചിരുന്നു. കൃത്യമായ കൂടിയാലോചനകള്‍ക്ക് ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളു. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്നും പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം 80 ശതമാനം പൂര്‍ത്തിയായതായും സംഭവത്തില്‍ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം എറണാകുളം ജില്ല സെക്ഷന്‍സ് കോടതി തള്ളിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് രേഖപ്പെടത്തുന്നതിന് പാലാരിവട്ടം പൊലീസിന് ഇനി നിയമപ്രശ്നങ്ങള്‍ ഇല്ല. എന്നാല്‍ അറസ്റ്റ് ഉടന്‍ വേണ്ടെന്നാണ് പൊലീസ് തീരുമാനം.
Story Highlights: police inspection in pc george home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here