Advertisement

ഇന്ധനവില കുറച്ചത് ജനങ്ങളുടെ ജീവിതത്തെ കൂടുതൽ അനായാസമാക്കും; നരേന്ദ്ര മോദി

May 21, 2022
2 minutes Read
MODI

ഇന്ധനവില കുറച്ചത് ജനങ്ങളുടെ ജീവിതത്തെ കൂടുതൽ അനായാസമാക്കുമെന്നും കേന്ദ്ര സർക്കാരിന് എന്നും ജനങ്ങളുടെ കാര്യത്തിനാണ് പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനമന്ത്രിയുടെ പ്രഖ്യാപത്തിന് പിന്നാലെയാണ് മോദിയുടെ ട്വീറ്റ്.

‘എന്നും ഞങ്ങൾക്ക് ജനങ്ങളാണ് ആദ്യം. ഇന്നത്തെ തീരുമാനങ്ങൾ, പ്രത്യേകിച്ചും പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ കുറവുവരുത്തിയ പ്രഖ്യാനം, വിവിധ മേഖലകളെ പോസിറ്റീവായി ബാധിക്കും. ജനങ്ങൾക്ക് ആശ്വാസമാകുകയും അവരുടെ ജീവിതം കൂടുതൽ അനായാസമാകുകയും ചെയ്യും’ -മോദി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ നവംബറിൽ കേന്ദ്രം ഇന്ധന എക്സൈസ് തീരുവ കുറച്ചപ്പോൾ കുറവ് വരുത്താത്ത സംസ്ഥാനങ്ങളോട് ഇത്തവണ നികുതി കുറയ്ക്കാൻ ധനമന്ത്രി നിർമല സീതാരാമൻ പ്രത്യേകം ആഹ്വാനംചെയ്തിട്ടുണ്ട്. 2021 നവംബറിൽ കേന്ദ്രം പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്. അടിക്കടി വിലവർധിപ്പിച്ച ശേഷമായിരുന്നു തീരുവ കുറച്ചുള്ള പ്രഖ്യാപനം. ഇതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന 17 സംസ്ഥാനങ്ങൾ ഉൾപ്പെടെ 21 സംസ്ഥാനങ്ങളും ഏതാനും കേന്ദ്രഭരണ പ്രദേശങ്ങളും നികുതി കുറച്ചിരുന്നു.

Read Also: ഇന്ധനവില കുറച്ചതിനെ പരിഹസിച്ച് കോൺ​ഗ്രസ്

കേരളത്തിലും നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ പ്രഖ്യാപിച്ചിരുന്നു. പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയുമാണ് കുറയ്ക്കുക. അതോടെ കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.35 രൂപയും കുറയും. ഇന്ധനവില നികുതി കുറച്ച കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.

പിണറായി സർക്കാർ പെട്രോളിനും ഡീസലിനും 10 രൂപ നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ ഇത്രയധികം വില കുറച്ച സാഹചര്യത്തിൽ കേരളവും വില കുറയ്ക്കാൻ തയ്യാറാകണം. ജന​ദ്രോഹ നയത്തിൽ നിന്ന് പിണറായി സർക്കാർ പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ബിജെപി സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

ഇന്ധനവില കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പരിഹാസവുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. 60 ദിവസം കൊണ്ട് പെട്രോൾ വിലയിൽ 10 രൂപയാണ് കൂട്ടിയതെന്ന് രൺദീപ് സുർജേവാല പറഞ്ഞു. ഇത്രയും വില കുത്തനെ കൂട്ടിയ ശേഷം ഇപ്പോൾ പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ച് ജനങ്ങളെ പറ്റിക്കരുത്. ഡീസലിന് പത്ത് രൂപ വർധിപ്പിച്ചിട്ട് ഇപ്പോൾ കുറച്ചത് ഏഴ് രൂപ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

Story Highlights: Reducing fuel prices will make people’s lives easier; Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top