വിതുരയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം വിതുരയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാട്ടുപന്നിയുടെ ശല്യത്തെ തുടര്‍ന്ന് സമീപത്തെ വീട്ടുകാരാണ് വൈദ്യുതി വേലി സ്ഥാപിച്ചത്.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വിതുരയ്ക്ക് സമീപം ലക്ഷ്മി എസ്റ്റേസ്റ്റിനടത്താണ് സംഭവമുണ്ടായത്. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വൈദ്യുതാഘാതമേറ്റ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. കാട്ടുപന്നിക്കായി വച്ച കെണിയില്‍ ഇവര്‍ അകപ്പെടുകയായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് സ്ഥലമുടമയേയും സുഹൃത്തിനേയും കസ്റ്റഡിയില്‍ എടുത്തത്. മറ്റെവിടെ നിന്നെങ്കിലും ഷോക്കേറ്റ് മരിച്ചതിന് ശേഷം മൃതദേഹം വയലില്‍ കൊണ്ടു വന്നിട്ടതാണോയെന്നും സംശയമുണ്ട്.
Story Highlights: Shocked from electric fence and man died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here