625 ൽ 620, ഇത് ഇരട്ടിമധുരം; എസ്എസ്എൽസി പരീക്ഷയിൽ ഇരട്ട സഹോദരിമാർക്ക് തുല്യ മാർക്ക്….

കർണാടകയിൽ ഇരട്ട സഹോദരിമാരായ വിദ്യാർത്ഥികൾക്ക് 2022ലെ എസ്എസ്എൽസി പരീക്ഷയിൽ തുല്യ മാർക്ക്. ഹസ്സനിലെ റോയൽ അപ്പോളോ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. 625ൽ 620 മാർക്കാണ് ഇരുവരും സ്വന്തമാക്കിയിരിയ്ക്കുന്നത്. ഇബ്ബാനി ചന്ദ്ര, ചുക്കി ചന്ദ്ര എന്നാണ് ഇരുവരുടെയും പേര്. വിനോദ് ചന്ദ്രയുടെയും കന്നികയുടെയും മക്കളാണ് ഇരുവരും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ സീനിയർ അസിസ്റ്റന്റ് ഡയറക്ടറാണ് വിനോദ് ചന്ദ്ര, കന്നിക ഒരു വീട്ടമ്മയാണ്.
ഇബ്ബാനി ചന്ദ്ര ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയത്തിൽ 100 മാർക്ക് വീതം നേടി. കന്നഡയിൽ 124 ഉം ഗണിതത്തിൽ 96 ഉം ലഭിച്ചു. എന്നാൽ ഗണിതത്തിൽ മുഴുവൻ മാർക്കും കിട്ടാത്തതിൽ നേരിയ വിഷമമുണ്ട് എന്നും ഇബ്ബാനി ദി ഹിന്ദു മാധ്യമത്തോട് പറഞ്ഞു. ആ പേപ്പറിൽ 100 മാർക്കും പ്രതീക്ഷിച്ചിരുന്നതിനാൽ പേപ്പർ വീണ്ടും പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചിരിക്കുകയാണ്.
ഹിന്ദി, ഗണിതം, സാമൂഹിക ശാസ്ത്രം എന്നിവയിൽ ചുക്കി ചന്ദ്ര 100 മാർക്ക് വീതം സ്വന്തമാക്കി. സയൻസിലും ഇംഗ്ലീഷിലും 98 മാർക്ക് വീതം നേടി. ഇത് രണ്ടും പുനർമൂല്യനിർണയത്തിന് അയച്ചിരിക്കുകയാണ്. സഹോദരിയെപ്പോലെ കന്നഡയിൽ 124 മറക്കാണ് നേടിയിരിക്കുന്നത്. ഒരേ മാർക്ക് തന്നെ ഇരുവരും നേടിയത് കൗതുകമായിരിക്കുകയാണ്. ഇരുവരെയും അഭിനന്ദിച്ച് സുഹൃത്തുക്കളും ബന്ധുക്കളും വിളിക്കുന്നുണ്ട്.
Story Highlights: Twin sisters secure equal marks in SSLC exam in Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here