6 വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

പഞ്ചാബിലെ ഹോഷിയാർപൂരിൽ 6 വയസുകാരൻ കുഴൽക്കിണറിൽ വീണു. 300 അടി ആഴമുള്ള കിണറ്റിലേക്ക് പതിച്ച കുട്ടി 95 മീറ്റർ താഴെ കുടുങ്ങിയിരിക്കുകയാണെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. തെരുവുനായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ കുട്ടി കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിൽ സൈനികരടക്കം സഹകരിക്കുന്നുണ്ട്. നിലവിൽ എക്സ്കവേറ്റർ വഴി കിണറിനുള്ളിലേക്ക് തുരങ്കം നിർമിക്കുകയാണ്. കിണറിനുള്ളിലേക്ക് ഓക്സിജൻ നൽകുന്നുണ്ട്. എന്നാൽ, കുട്ടി അബോധാവസ്ഥയിലാണ്.
Story Highlights: boy falls borewell rescue
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here